ന്യൂഡൽഹി: മൂന്ന് ദിവസങ്ങളിലായി നാഗ്പൂരിൽ നടന്ന ടെസ്റ്റ് പരമ്പരരയിലെ ആദ്യ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരങ്ങൾ. മത്സരത്തിൽ ഓസിസ് താരങ്ങളുടെ മനോവീര്യം തകർത്തതിൽ നല്ലൊരു പങ്ക് രവിചന്ദ്രൻ അശ്വിന്റെ തന്നെ ആയിരുന്നു. കളിയുടെ തുടക്കത്തിൽ ഏറെ കളിയാക്കലുകൾ നേരിട്ട താരം മത്സരത്തിന്റെ ആദ്യ ദിനം തന്നെ താരമാവുകയായിരുന്നു. 37 റൺസ് വഴങ്ങിയാണ് അശ്വിൻ ഓസിസ് താരങ്ങളുടെ അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയത്. അശ്വിന്റെ 31-മത്തെ 5 വിക്കറ്റ് നേട്ടമായിരുന്നു ഈ പരമ്പര അശ്വിൻ കരസ്ഥമാക്കിയത്.
ആദ്യ മത്സരത്തിന്റെ സന്തോഷത്തിനൊപ്പം താരം മറ്റൊരു സന്തോഷവും പങ്കുവെച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽവെച്ച് അശ്വിനോട് ഒരു ആരാധകൻ അണ്ണാ, ഭയ്യാ എന്ന് വിളിച്ച് സ്‌നേഹം പങ്കിട്ടിരുന്നു. ട്വിറ്റർ വഴിയാണ് താരം സന്തോഷം പങ്കുവെച്ചത്. ‘ ഇന്ന് സ്റ്റേഡിയത്തിൽ ആരോ എന്നെ ആണ്ണാ ഭയ്യാ എന്ന് വിളിച്ചു. ആണ്ണനും ഭയ്യയും ഒന്ന് തന്നെയാണ് ( മുതർന്ന സഹോദരൻ) എനിക്ക് ലഭിക്കുന്ന ഈ സ്‌നേഹത്തിന് അങ്ങേയറ്റം നന്ദി. എന്നായിരുന്നു അശ്വിൻ തന്റെ സന്തോഷം പങ്കുവെച്ചത്. 35-കാരനായ രവിചന്ദ്രൻ അശ്വിൻ തമിഴ്‌നാട് സ്വദേശിയാണ് ഇന്ത്യൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് ടീമിന്റെ ഓഫ് സ്പിന്നറും ബാറ്റ്മാനുമാണ് താരം.
132 റൺ വിജയത്തിൽ ടെസ്റ്റ് പരമ്പരയുടെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1-0 എന്ന നിലയിൽ മുന്നിലാണ്. പരമ്പരയിലെ അടുത്ത മത്സരം ഡൽഹിയിൽ നടക്കും. ആദ്യ മത്സരത്തിൽ അശ്വിൻ മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെച്ചു. ടീമിന്റെ വിജയത്തോടൊപ്പം ഹിറ്റ്മാന്റെ ചരിത്ര സെഞ്വറിയും മത്സരത്തിനെ കൂടുതൽ ആവേശത്തിലാഴ്‌ത്തി.
















Comments