മൈസൂരു: നടി രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ പുതിയ കേസ്. മൈസൂരുവിലെ വിവി പുരം പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇറാനിയൻ വനിത നൽകിയ ബലാത്സംഗ പരാതിയിന്മേലാണ് കേസ്.
ഭാര്യയായ രാഖി സാവന്ത് നേരത്തെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആദിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വർണവും പണവും മോഷ്ടിച്ചുവെന്നും തന്നെ കബളിപ്പിച്ചെന്നുമായിരുന്നു രാഖിയുടെ പരാതി. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോഴാണ് ആദിലിനെതിരെ വീണ്ടും കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
മൈസൂരുവിൽ ഒന്നിച്ച് കഴിയവെ വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചുവെന്നാണ് ഇറാനിയൻ വനിതയുടെ പരാതി. വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആദിൽ ആവശ്യം നിരസിക്കുകയും നിരവധി യുവതികളുമായി സമാന ബന്ധം പുലർത്തുന്നയാളാണ് താനെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ഇറാനിയൻ വനിത മൊഴി നൽകി. 5 മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസിനെ സമീപിച്ചാൽ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് വനിതയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
















Comments