ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനത്തിന് ബെംഗളൂരുവിൽ തുടക്കമായി. ‘എയ്‌റോ ഇന്ത്യ 2023’ വ്യോമയാന പ്രദർശനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിൽ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. രാഷ്‌ട്രം പുതിയ ഉയരങ്ങൾ കീഴടക്കുന്നു എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ആകാശത്ത് നക്ഷത്രമായി ഉയർന്നുവന്നിരിക്കുന്ന ഭാരതം, തിളങ്ങുക മാത്രമല്ല, മറ്റുള്ളവരെ അതിന്റെ ശോഭയാൽ പ്രകാശപ്പൂരിതമാക്കുകയും ചെയ്യുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചടങ്ങിൽ പറഞ്ഞു.

എയ്‌റോ ഇന്ത്യ 2023ന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി, കേന്ദ്ര സഹമന്ത്രി അജയ് ഭട്ട്, കേന്ദ്ര പ്രതിരോധ സെക്രട്ടറി ഗിരിധർ ചീഫ് സെക്രട്ടറി വന്ദിത ശർമ, , അഡീഷണൽ ചീഫ് സെക്രട്ടറി രമണ റെഡ്ഡി, നടരാജൻ, അനുരാഗ് ബാജ്‌പേയ് എന്നിവർ സന്നിഹിതരായിരുന്നു.

ഫെബ്രുവരി 13 മുതൽ 17 വരെ ബെംഗളൂരുവിലാണ് എയ്റോ ഇന്ത്യ 2023 നടക്കുന്നത്. അഞ്ച് ദിവസത്തെ പരിപാടിയിൽ 100 വിദേശ കമ്പനികളും 700 ഇന്ത്യൻ കമ്പനികളും ഉൾപ്പെടെ 800-ലധികം പ്രതിരോധ കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രധിനിധികൾ, പ്രതിരോധ മന്ത്രിമാർ, വ്യോമസേനാ മേധാവികൾ, വിമാന നിർമ്മാണ കമ്പനികളുടെ സിഇഒമാർ എന്നിവർ പരിപാടിയിൽ പങ്കുചേരും.
















Comments