പെരുമൺ: സ്വന്തം വ്യാഖ്യാനങ്ങളിലൂടെ തെറ്റായ രീതിയിലേക്ക് പോകുന്നതാണ് പരിഷ്‌കാരവും പുരോഗമനവുമെന്ന വിശ്വാസം തെറ്റായിപ്പോയെന്ന് കമ്യൂണിസ്റ്റുകാർ സമ്മതിക്കുന്നുവെന്ന് കാവാലം ശശികുമാർ. പുരാണേതിഹാസങ്ങളുടെ പുതിയ വ്യാഖ്യാനങ്ങളുമായി കമ്യൂണിസ്റ്റുകാർ ഇപ്പോഴത്തെ പുറപ്പെട്ടത് അതുകൊണ്ടാണ്. രാമായണം കെട്ടുകഥയാണ്, സവർണരുടെ സൃഷ്ടിയാണ്, രാമൻ ജനിച്ചിട്ടില്ല എന്നു പറഞ്ഞവർ ശ്രീരാമനും സീതയ്‌ക്കും ശ്രീകൃഷ്ണനും അർജുനനും മറ്റും പുതിയ വ്യാഖ്യാനങ്ങൾ ചമയ്‌ക്കുന്നത് ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാമായണം കത്തിക്കണമെന്ന് അന്ന് പ്രഖ്യാപിച്ചവർ ഇന്ന് അത് പറയാൻ തയ്യാറാകുന്നില്ലായെന്നും കാവാലം പറഞ്ഞു. ഈ മാറ്റം യഥാർത്ഥ സംസ്‌കൃതിയുടെ കാവൽക്കാർ നടത്തിയ പ്രതിരോധത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. തപസ്യ കൊല്ലം ജില്ലാ ഘടകത്തിന്റെ വാർഷികം പെരുമൺ സുബോധാരണ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ.

ഹിന്ദുത്വത്തെയും ഭാരതീയതയേയും എതിർത്തു പോന്ന കമ്യൂണിസ്റ്റുകളുടെ കാഴ്ചപ്പാട് തെറ്റായിപ്പോയെന്നറിഞ്ഞ് അവർ തന്നെ തിരുത്തുന്നു. ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ചടങ്ങിൽ പോയ സാംസ്‌കാരിക നായകരെ ഒറ്റപ്പെടുത്തണമെന്ന്, സർക്കാർ നിയന്ത്രണത്തിലുള്ള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷൻ കെ. സച്ചിദാനന്ദൻ പറഞ്ഞതിനെ കമ്യൂണിസ്റ്റ് എഴുത്തുകാരനായ അശോകൻ ചെരുവിൽ തിരുത്തുന്നു. ഇത് അവർക്കിടയിലെ ആഭ്യന്തര കലഹം കൂടിയാണ്. തെറ്റിയെന്നറിഞ്ഞുള്ള തിരുത്തലാണ്. കാൽ നൂറ്റാണ്ടു മുമ്പെടുത്ത നിലപാടുകളും വ്യാഖ്യാനങ്ങളും തെറ്റായിപ്പോയെന്നു പറയുമ്പോൾ ഇപ്പോൾ പറയുന്ന നിലപാടുകളും വ്യാഖ്യാനങ്ങളും നാളെ തെറ്റാണെന്ന് കുറ്റസമ്മതം നടത്തുമെന്നാണർത്ഥം. ഇത് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയാണ് തപസ്യയിലൂടെ നടക്കേണ്ട ഒരു പ്രവർത്തനം. ഒപ്പം യഥാർത്ഥ സംസ്‌കാരവും ശരിയായ വ്യാഖ്യാനവും പ്രചരിപ്പിച്ചാൽ നുണകൾക്ക് ഇടമില്ലാതാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ജില്ലാ പ്രസിഡന്റ് എസ്.രാജന്‍ബാബു അദ്ധ്യക്ഷനായി. ചടങ്ങില്‍ കവി മണി കെ ചെന്താപ്പൂരിന്റെ അക്കിത്തംസ്മൃതി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നടന്നു. പ്രാദേശിക ചരിത്രകാരന്മാരായ അശോക് ബികടവൂര്‍, ആറ്റുവാശ്ശേരി സുകുമാരപിള്ള, പാവുമ്പ ഗംഗാധരന്‍പിള്ള എന്നിവരെ ആദരിച്ചു. ചിത്രരചനയില്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഗോപികാകണ്ണന്‍, കൃഷ്ണാ എല്‍ പ്രകാശ്, അനന്യ എസ് സുഭാഷ് എന്നിവരെ അനുമോദിച്ചു. റെലെവന്റ് ചന്ദ്രബാബുവിന്റെ വാദ്യസംഗീതവും, അപര്‍ണാകൃഷ്ണന്റെ വയലിന്‍ വാദനവും ഉണ്ടായി. കടപ്പാക്കട തപസ്യ യൂണിറ്റ് നാടന്‍പാട്ട് അവതരിപ്പിച്ചു.അനുബന്ധമായിനടന്ന കവി സംഗമത്തില്‍ പ്രമുഖ കവികള്‍ പങ്കെടുത്തു. ശ്രീജിത്ത്തണ്ട്രായി, രംജിലാല്‍ ദാമോദരന്‍, ആര്‍.അജയകുമാര്‍, രവികുമാര്‍
ചേരിയില്‍, കെ.വി.രാമാനുജന്‍തമ്പി, കെ.ദാനകൃഷ്ണപിള്ള, അഡ്വ.ഡി.സത്യരാജന്‍, കെ.ജയകുമാര്‍, അനില്‍നെടിയവിള, ഹരികൃഷ്ണന്‍, ജോയ് ആലപ്പാട് എന്നിവര്‍ സംസാരിച്ചു.
















Comments