ബെംഗുളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ‘എയ്റോ ഇന്ത്യ 2023ൽ ശ്രദ്ധേയമായി എച്ച്എഎൽ വിമാനത്തിലെ ഹനുമാന്റെ ചിത്രം. ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനപരിപാടിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്.
ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ സൂപ്പർസോണിക് ട്രെയിനർ എയർക്രാഫ്റ്റ് എച്ച്എൽഎഫ്ടി 42-ന്റെ പൂർണ്ണ സ്‌കെയിൽ മോഡൽ വിമാനത്തിലാണ് ഹനുമാന്റെ ചിത്രമുള്ളത.് അത്യാധുനിക ഏവിയോണിക്‌സ് ഉപയോഗിച്ചുള്ള ആധുനിക യുദ്ധവിമാന പരിശീലനത്തിൽ നിർണായക പങ്ക് വഹിക്കുന്ന അടുത്ത തലമുറയിൽപ്പെട്ട സൂപ്പർസോണിക് ട്രെയിനർ’ ആണ് എച്ച്എൽഎഫ്ടി 42.
















Comments