ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ജനുവരി മാസത്തിൽ അവതരിപ്പിച്ച പോളിസിയാണ് ജീവൻ ആസാദ്. പോളിസി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോളിസി ആരംഭിച്ച് 15 ദിവസത്തിനിടെ 50,000 പ്ലാനുകളാണ് എൻഐസി വിൽപന നടത്തിയത്.
സമ്പാദ്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പോളിസി ആണ് ഇത്. കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമയ്‌ക്ക് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുന്ന പോളിസിയാണിത്. പോളിസി കാലയളവിനെക്കാൾ എട്ട് വർഷം കുറച്ചാണ് പ്രീമിയം അടയ്‌ക്കേണ്ടത്. അതുകൊണ്ട് തന്നെ കുറഞ്ഞ പ്രീമിയം കാലയളവിൽ നല്ല തുക സമ്പാദിക്കാൻ സാധിക്കുന്ന മികച്ച പോളിസിയാണ് ജീവൻ ആസാദ്.
നോൺ-ലിങ്ക്ഡ്, ലിമിറ്റഡ് പ്രീമിയം, എൻഡൗമെന്റ് പ്ലാൻ വിഭാഗത്തിൽ ഉൾപ്പെടുന്ന പോളിസിയാണ് ഇത്. ൻഡൗമെന്റ് പോളിസി ആയതിനാൽ കാലാവധിയ്‌ക്ക് ശേഷം പോളിസി ഉടമയ്‌ക്ക് പണം തികികെ ലഭിക്കും. പോളിസി കാലായളവിൽ ഉടമ മരിക്കുകയാണെങ്കിൽ നോമിനിയ്‌ക്ക് മരണാനുകൂല്യം ലഭിക്കും. രണ്ട് ലക്ഷം രൂപയാണ് പോളിസിയുടെ കുറഞ്ഞ സം അഷ്വേഡ് തുക. പരമാവധി സം അഷ്വേഡ് തുക അഞ്ച് ലക്ഷം രൂപയാണ്. പോളിസി കാലയളവ് 15 മുതൽ 20 വർഷത്തിനുള്ളിൽ തിരഞ്ഞെടുക്കാവുന്നതാണ്. പോളിസി കാലാവധിയേക്കാൾ എട്ട് വർഷം കുറച്ച് പ്രീമിയം അടച്ചാൽ മതിയാകും.
18 വർഷത്തെ പോളിസി ചേർന്നൊരാൾ 10 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. എൽഐസി ജീവൻ ആസാദി പോളിസിയിൽ ചേരനുള്ള കുറഞ്ഞ പ്രായപരിധി 90 ദിവസമാണ്. 50 വയസ്സുവരെ പോളിസിയിൽ ചേരാവുന്നതാണ്. 15 മുതൽ 20 വർഷം വരെ കാലാവധിയിൽ പോളിസി വാങ്ങാം. കുറഞ്ഞ സം അഷ്വേഡ് രണ്ട് ലക്ഷം രൂപയും പരമാവധി സം അഷ്വേഡ് അഞ്ച് ലക്ഷം രൂപയുമാണ്. കാലാവധിയോളം അടയ്‌ക്കേണ്ട തുക 1,20,830 രൂപയാണ്. ഇതുപ്രകാരം മെച്യൂരിറ്റി കാലയളവായ 18 വർഷത്തിന് ശേഷം ഏകദേശം രണ്ട് ലക്ഷം രൂപയാകും മെച്യൂരിറ്റി ബെനഫിറ്റായി ലഭിക്കുക. ഇവിടെ നാല് മുതൽ അഞ്ച് ശതമാനം വരെ പലിശ ലഭിക്കും.
Comments