ബെംഗളൂരൂ : വ്യോമ പ്രദർശന വേളയിൽ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ പറത്തിയതായി കരസേനാ മേധാവി മനോജ് പാണ്ഡേ അറിയിച്ചു. ഭാവിയിൽ യുദ്ധങ്ങൾ നേരിടാൻ ഇന്ത്യൻ സേനയെ എങ്ങനെ സജ്ജമാക്കുമെന്ന് അദ്ദേഹം ചർച്ച ചെയ്തു.
ഇന്ത്യൻ സൈന്യത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇത്തരം ഹെലികോപ്ടറുകളിൽ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ എല്ലാവിധ സവിശേഷതകളും ഗുണങ്ങളും ഉള്ളതാണ് ഇത്തരം ഹെലികോപ്ടറുകൾ. പ്രത്യേകിച്ച് സൈന്യത്തിന്റെ യുദ്ധ ഹെലികോപ്ടറിൽ ഏറ്റവും കഴിവുള്ളതും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്നതാണ് ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഇന്ത്യ 2023 -ന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയത്തിന്റെ ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്‌സിന്റെ 15 നിർമ്മിത ഹെലികോപ്ടറുകൾ പ്രദർശിപ്പിക്കാൻ തയ്യാറാണെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ ലൈറ്റ് കോംബാറ്റ് എയർക്രാഫിറ്റ്, എച്ചടിടി-40,അഡ്വാൻസിഡ് ലൈറ്റ് ഹെലികോപ്റ്റർ തുടങ്ങിയവ പ്രദർശിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
















Comments