എറണാകുളം : കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമാന്റൻഡുമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. ഫോർട്ട്കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് വച്ചാണ് പരേഡ് നടന്നത്. അസിസ്റ്റന്റ് കമാന്റൻഡുമാരുടെ 75-ാമത് കോഴ്സിൽ 19 ഉദ്യോഗസ്ഥരാണ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. സി.ജി ലോ ആൻഡ് ഓപ്പറേഷൻ കോഴ്സാണ് പൂർത്തീകരിച്ചത്. കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ട്രെയിനിംഗ് സെന്ററുകളുടെ പോർട്ടലുകളിൽ നിന്നാണ് ഉദ്യോഗസ്ഥർ കോഴ്സ് പൂർത്തിയാക്കിയത്.
11 ആഴ്ചകളാണ് കോഴ്സിന്റെ ദൈർഘ്യം. സി.ജി ചാർട്ടറിന്റെ ഡ്യൂട്ടിയിലുൾപ്പെട്ട കോസ്റ്റ് ഗാർഡിന്റെ പ്രത്യേക വിഷയങ്ങളായ കടൽ നിയമം, തിരച്ചിൽ, രക്ഷാപ്രവർത്തനം, ബോർഡിംഗ്, ഫിഷറീസ് നിരീക്ഷണവും നിയന്ത്രണവും, സമുദ്ര മലിനീകരണം തടയൽ എന്നിങ്ങനെ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിർദേശങ്ങൾ നൽകി.
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അത്യാധുനിക പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യുന്നതിനും അടിസ്ഥാന പരിജ്ഞാനം രൂപപെടുത്തുകയുമാണ് കോഴ്സ് കൊണ്ട് ലക്ഷ്യമിടുന്നത്. കോസ്റ്റ് ഗാർഡ് റീജിയൻ കമാൻഡർ ഇൻസ്പെക്ടർ ജനറൽ എകെ ഹാർബൂള പരേഡിനെ കുറിച്ച് അവലോകനം നടത്തി.
Comments