ന്യൂഡൽഹി: കേന്ദ്ര പദ്ധതികൾ ജനങ്ങളെ അറിയിക്കാൻ ചാറ്റ് ജിപിടിയെ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ. എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രവർത്തനം ആരംഭിച്ചതായാണ് റിപ്പോർട്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പാണ് ഇത്തരത്തിൽ ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്തി സർക്കാർ പദ്ധതികളെക്കുറിച്ച് ജനങ്ങൾ വിവരം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിക്കുന്നത്.
ഭാഷിണി എന്ന് വിളിക്കപ്പെടുന്ന ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള ടീം നിലവിൽ വാട്സ്ആപ്പിനായി ചാറ്റ്ബോട്ട് വികസിപ്പിക്കുന്നുവന്നാണ് വിവരം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ഈ സംവിധാനം ചാറ്റ് ജിപിടിയിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കും. ഗ്രാമീണരായ പലർക്കും ചിലപ്പോൾ ചാറ്റ്ബോട്ടിൽ ടൈപ്പ് ചെയ്യാൻ സാധിക്കില്ല. ഇത്തര അവസരങ്ങളിൽ വോയിസ് നോട്ടായി അവരുടെ സംശയങ്ങൾ ചോദിക്കാനും സംവിധാനത്തിലുണ്ടാകും.
നിലവിൽ ഈ ചാറ്റ്ബോട്ട് പരീക്ഷണത്തിലാണ്. സർക്കാർ പദ്ധതികളെയും സബ്‌സിഡികളെയും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്ത്യയിലെ ഗ്രാമീണരും, കാർഷികരുമാണ് അതിനാൽ തന്നെ അവരുടെ ഭാഷ ഉപയോഗ രീതികളെ സൂക്ഷ്മമായി മനസിലാക്കിയാണ് ഈ എഐ മോഡൽ ടെസ്റ്റ് നടത്തുന്നത് എന്നാണ് വിവരം.
















Comments