ന്യൂഡൽഹി: ലഡാക്കിന്റെ അതിർത്തി പ്രദേശങ്ങളിലേക്ക് ഏത് കാലാവസ്ഥാ സാഹചര്യങ്ങളിലും എത്തിച്ചേരുന്നതിനായി ഗതാഗതമാർഗം ഉറപ്പുവരുത്താൻ ‘ഷിൻകു ലാ’ ടണൽ നിർമ്മിക്കും. നിമു-പദം-ദർച്ച റോഡിലാണ് ടണൽ നിർമ്മിക്കുന്നത്. 1,681 കോടി രൂപ ചെലവിൽ 2025 ഡിസംബറോടെ തുരങ്കം പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.4.1 കിലോമീറ്ററായിരിക്കും തുരങ്കത്തിന്റെ നീളം.
ഷിൻകു ലാ ടണലിലൂടെ ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥയിലും റോഡ് കണക്റ്റിവിറ്റി ഉണ്ടാകും. കേന്ദ്രഭരണ പ്രദേശത്തിന്റെ അതിർത്തി പ്രദേശങ്ങളിലേക്കുള്ള ഏറ്റവും ചെറിയ പാതയും ഇത് തന്നെ ആയിരിക്കും. ഇത് ലഡാക്ക് മേഖലയിലേക്ക് എല്ലാ കാലാവസ്ഥയിലും രാജ്യം മുഴുവനുമായും ബന്ധിപ്പിക്കും. രാജ്യത്തിന്റെ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വളരെ പ്രധാനമാണ്. മേഖലയിലെ സുരക്ഷാ സേനയുടെ നീക്കത്തിനും ഇത് സഹായിക്കും.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ 2019-ൽ ദർച്ച-പദം-നിമു എന്ന പേരിൽ ബ്ലാക്ക് ടോപ്പ് റോഡ് നിർമ്മിച്ചിരുന്നു. എന്നാൽ 16,703 അടി ഉയരമുള്ള ഷിൻകുൻ ലായിൽ കനത്ത മഞ്ഞുവീഴ്ച കാരണം ശൈത്യകാലത്ത് റോഡ് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ലഡാക്കിന്റെ പ്രതിരോധത്തിന് ഈ ടണൽ നിർണ്ണായകമാണ്.
















Comments