അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് നാല് മണിവരെ 3337 പോളിംഗ് കേന്ദ്രങ്ങളിലായി തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രാകരം ധലായ്-54.17 ശതമാനം, ഗോമതി-49.69 ശതമാനം, ഖിവായ്-49.67 ശതമാനം, വടക്കൻ ത്രിപുര-47.57ശതമാനം, സെപാഹിജാല-51.27 ശതമാനം, എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ദക്ഷിണ ത്രിപുരയിൽ -52.67 ശതമാനവും ഉനകോട്ടിയിൽ- 50.64 ശതമാനവും പശ്ചിമ ത്രിപുരയിൽ-52.49 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
60 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 259 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ത്രികോണ മത്സരമാണ് ത്രിപുരയിൽ അരങ്ങേറുന്നത്. 55 നിയമസഭാ സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന അഞ്ച് സീറ്റുകളിൽ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുരയ്‌ക്ക വിട്ടുകൊടുത്തിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഈ വർഷം 28.14 ലക്ഷം വോട്ടർമാരാണ് ത്രിപുരയിലുളളത്. 14,15,233 പുരുഷന്മാരും 13,99,289 സ്ത്രീകളും 62 ട്രാൻസ്‌ജെൻഡേറുകളുമാണ് വോട്ടർ പട്ടികയിലുള്ളത്. 94,815 വോട്ടർമാർ 18-19 വയസ്സിനിടയിലുള്ളവരും 6,21,505 പേർ 22-29 പ്രായത്തിലുള്ളവരുമാണ്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് 40-59 പ്രായ പരിധിയിലാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ഈ വർഷം തെരഞ്ഞെടുപ്പ് നടക്കും.
















Comments