ന്യൂഡൽഹി: നിക്കി യാദവ് കൊലപാതക കേസിൽ റിപ്പേർട്ട് തേടി ദേശീയ വനിതാ കമ്മീഷൻ. രാജ്യത്തെ നടുക്കിയ കേസിൽ വനിതാ കമ്മീഷൻ അഭിപ്രായം രേഖപ്പെടുത്തി. ലിവ്-ഇൻ ബന്ധങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഇത്തരം സംഭവങ്ങൾക്ക് കുടുംബങ്ങളും ഉത്തരവാദികളാണെന്നും ദേശീയ വനിതാ കമ്മീഷൻ പറഞ്ഞു.
”ലിവ്-ഇൻ ബന്ധങ്ങളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ഞങ്ങൾക്ക് തോന്നുന്നു. പെൺകുട്ടികൾ മാത്രമല്ല, ഇത്തരം സംഭവങ്ങൾക്ക് കുടുംബവും ഉത്തരവാദികളാണ്. സ്ത്രീകൾക്ക് പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾ കുറയും. കേസിൽ എല്ലാ നടപടികളും സ്വീകരിക്കും.” ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.
ഡൽഹിയിൽ 25 കാരിയായ നിക്കി യാദവിനെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഫ്രീസറിൽ സൂക്ഷിച്ച സംഭവം കഴിഞ്ഞ ദിവസമാണ് പുറം ലോകം അറിഞ്ഞത്. സാഹിൽ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നുവെന്നറിഞ്ഞ് നിക്കി സാഹിലിനെ ഫോണിൽ ബന്ധപ്പെട്ട് തന്റെ എതിർപ്പ് അരിയികികുകയും നിയമപരമായി വിവാഹം ചെയ്യണമെന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇതിൽ രോഷാകുലനായ സാഹിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നിക്കിയെ കൊലപ്പെടുത്തി മൃതദേഹം തന്റെ ധാബയിലെ ഫ്രീസറിൽ ഒളിപ്പിക്കുകയായിരുന്നു.
















Comments