ന്യൂഡൽഹി: അവയവദാനത്തിന്റെ മഹത്വം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അവയവദാനത്തിന്റെ പ്രാധാന്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. പാഠ്യപദ്ധതിയുടെ കരട് മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു വരികയാണ്.
അവയവദാനത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. അവയവദാനം, ടിഷ്യുദാനം, മസ്തിഷ്‌ക മരണം തുടങ്ങിയ ആശയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കൂടാതെ ഉയർന്ന ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ബോധവൽക്കണ ക്ലാസും ഉണ്ടാകും. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ചേർന്ന് ‘വൺ നേഷൻ വൺ ഓർഗൻ അലോകേഷൻ’ എന്ന നയത്തിൽ പ്രവർത്തിച്ചു വരികയാണ്. അടുത്തിടെ മാർഗ്ഗ നിർദ്ദേശങ്ങളിലും മാനദണ്ഡത്തിലും മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങളുമായി യോഗം ചേർന്നിരുന്നു.
















Comments