ജനീവ: അയ്‌മെൻ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം ഭികര സംഘടനയായ അൽ ഖ്വയ്ദയുടെ തലപ്പത്ത് സെയ്ഫ് അൽ അദെൽ ആണെന്ന് ഐക്യരാഷ്‌ട്ര സംഘടന. അംഗരാഷ്‌ട്രങ്ങളുമായി സഹകരിച്ച് യുഎൻ നടത്തിയ അന്വേഷണത്തിലാണ് സെയ്ഫ് അൽ അദെലാണ് നിലവിലെ തലവൻ എന്ന കണ്ടെത്തിയത്. അന്താരാഷ്‌ട്ര ഏജൻസികളുടെ പിടികിട്ടാപ്പുള്ളി പട്ടികയിൽ ഉൾപ്പെട്ട കൊടും തീവ്രവാദിയായ അദെലിന്റെ തലയ്‌ക്ക് ഒരു കോടി ഡോളറാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
1998- ൽ ടാൻസാനിയയിലും കെനിയയിലും അൽ ഖ്വയ്ദ നടത്തിയ ആക്രമണങ്ങളിൽ ഈ ഭീകരന് പങ്കുണ്ടായിരുന്നു. അന്ന് 224 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും 5000 ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാകിസ്താനിൽ വെച്ച് അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയലിനെ കൊലപ്പെടുത്തിയതും ഇയാളാണ്. വളരെ കുറച്ച വിവരങ്ങളും ചിത്രങ്ങളും മാത്രമേ അദെലിന് കുറിച്ച് ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ലഭ്യമായിട്ടുള്ളൂ.
അമേരിക്കയുടെ മിസൈൻ ആക്രമണത്തിൽ അയ്‌മെൻ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം ആരാണ് ഭികര സംഘടനയെ നയിക്കുന്നതന്ന കാര്യത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ എജൻസികൾക്ക് വ്യക്തതയില്ലായിരുന്നു. ഒസാമ ബിൻ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അൽ ഖ്വയ്ദ നയിച്ചത് സവാഹിരിയായിരുന്നു.
















Comments