ഏത് വേദനയും സഹിക്കാം പക്ഷെ പല്ല് വേദന സഹിക്കാൻ സാധിക്കില്ലെന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടില്ല. പല്ല് വേദന ആർക്ക് എപ്പോൾ വേണമെങ്കിലും വരാം. പല്ല് വേദന വന്നാൽ വേദന സംഹാരിക്കായി മെഡിക്കൽ സ്റ്റോറിലേക്ക് ഓടുന്നതിന് മുമ്പ് ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കൂ.
വെളുത്തുള്ളി
പല്ല് വേദനയ്ക്ക വെളുത്തുള്ളി ഒരു പരിധിവരെ ഫലപ്രദമാണ്. വെളുത്തുള്ളിക്ക്
ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ‘അല്ലിസിൻ’ എന്ന ഘടകം നല്ലൊരു അണുനാശിനിയാണ്. വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുകയോ വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കി വേദനയുള്ള ഭാഗങ്ങളിൽ വെയ്ക്കുകയോ ചെയ്യുന്നത് നല്ലതാണ്. അരച്ചെടുത്ത വെളുത്തുള്ളിയിൽ ഉപ്പ് ചേർത്ത് പുരട്ടുന്നതും വേദന ശമിക്കാൻ സഹായിക്കും.
ഉപ്പ് വെള്ളം
ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഇത്തരത്തിൽ ചെയ്യുന്നത് നല്ലതാണ്. പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ ഭേദമാക്കാനും തൊണ്ട വേദന ശമിപ്പിക്കാനും ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിക്കാം.
പേരയില
പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലു വേദന മാറാൻ മാത്രമല്ല വായ്നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ്. ഒരുപാട് പോഷക ഗുണങ്ങളുള്ള പേരയിലയ്ക്ക്.
ഗ്രാമ്പൂ
ഗ്രാമ്പൂവിന് ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയിൽ കലർത്തി വേദനയുള്ള പല്ലിൽ പുരട്ടുകയോ അല്ലെങ്കിൽ അൽപം ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുകയോ ചെയ്യുന്നത് വേദന കുറക്കാൻ സഹായിക്കുന്നു.
















Comments