സുവ: അന്താരാഷ്‌ട്ര രംഗത്ത് ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ഭാഷാ ലബോറട്ടറി അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ലബോറട്ടറി ലാബ് സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എംഇഎ സെക്രട്ടറി സുരഭ് കുമാർ മറുപടി നൽകിയത്. ഭാഷാ ലബോറട്ടറിയെ കുറിച്ച് പ്രസ്താവന നടത്തിയത് സഹമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സോഫ്റ്റ്‌വെയർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും പ്രവർത്തനങ്ങൾ പൂർത്തിയായാൽ ഭാഷാ ലാബ് ഫിജിക്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ രാജ്യങ്ങളിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഹിന്ദി പ്രമോഷൻ ഓർഗനൈസേഷൻ’ ഇന്ത്യ ശക്തിപ്പെടുത്തും. 12-ാമത് ലോക ഹിന്ദി സമ്മേളനം ഫെബ്രുവരി 15 മുതൽ 17 വരെ ഫിജിയിലെ നാഡിയിൽ നടന്നു. സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ഹിന്ദി ഭാഷയുടെ പ്രോത്സാഹനത്തിനും വ്യാപനത്തിനും പ്രാധാന്യം നൽകുന്നതായി പ്രസ്താവിച്ചു. സമ്മേളനത്തിൽ ഏകദേശം 900-ലധികം ആളുകൾ പങ്കെടുത്തിരുന്നു. 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളാണ് പരിപാടിയിൽ സന്നിഹിതരായത്.
Comments