രഞ്ജിത് ജി കാഞ്ഞിരത്തിൽ
ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ ഇടപെട്ട ആഗോള സാമ്പത്തിക ഭീകരൻ ജോർജ് സോറോസിനെതിരെ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് ഭാരതം .ഈ ഘട്ടത്തിൽ ജോർജ് സോറോസിനെക്കുറിച്ചും അയാൾ ഉൾപ്പെട്ട സാമ്പത്തിക ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും അറിയേണ്ടതുണ്ട്.
1930-ൽ ഹംഗറിയിലെ സമ്പന്നമായ ഒരു യഹൂദകുടുംബത്തിലാണ് സോറോസ് ജനിച്ചത്. സോറോസിന്റെ കുടുംബം തങ്ങളുടെ യഹൂദവ്യക്തിത്വം മറച്ചുപിടിക്കാൻ അവരുടെ പേര് “ഷ്വാർട്സ്” എന്നതിൽ നിന്ന് “സോറോസ്” എന്ന് മാറ്റി പ്രചരിപ്പിക്കുകയായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരം ഹംഗറിയെ കമ്മ്യൂണിസ്റ്റുകൾ പിടിച്ചെടുത്തപ്പോൾ, സോറോസ് ലണ്ടനിലേക്ക് പോയി. അവിടെ അയാൾ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടി. പിന്നീട് സമ്പദ് വ്യവസ്ഥകളിലെ ഊടുവഴികൾ ഉപോയോഗിച്ചു നിരവധി നിക്ഷേപങ്ങളും ഊഹക്കച്ചവടവും നടത്തി.
1992 ൽ യുകെയിലുണ്ടായ ബ്ലാക്ക് വെനഡ്സ്ഡേ കറൻസി പ്രതിസന്ധിയിൽ കൊള്ളലാഭമുണ്ടാക്കാൻ വേണ്ടി 10 ബില്യൺ ഡോളർ വിലമതിക്കുന്ന ബ്രിടീഷ് കറൻസി പൗണ്ട് സ്റ്റെർലിംഗ് അധാർമ്മികമായി വിൽപ്പന നടത്തി. ഇതിലൂടെ യൂറോപ്യൻ സാമ്പത്തിക വ്യവസ്ഥയിൽ നിന്നും ബ്രിടീഷ് കറൻസി പിൻവലിക്കേണ്ടി വന്നു. തങ്ങളുടെ കറൻസിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം നേരിട്ടതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകർന്നു .അങ്ങിനെ സോറോസിന് “ദി മാൻ ഹൂ ബ്രോക്ക് ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട്” എന്ന വട്ടപ്പേര് ലഭിച്ചു.1996 ൽ ഫിന്ലാന്ഡിന് മേൽ നടന്ന സാമ്പത്തിക ആക്രമണത്തിന് പിന്നിലും ജോർജ് സോറോസ് ആയിരുന്നു .
1997-ൽ തായ്‌ലൻഡിന്റെ കറൻസി (ബാറ്റ്) ന്മേലുള്ള ഊഹക്കച്ചവട ആക്രമണങ്ങൾക്ക് പിന്നിൽ ജോർജ്ജ് സോറോസ് ആണെന്ന് ആരോപിക്കപ്പെടുന്നു, ആ വർഷം ഏഷ്യയുടെ ഭൂരിഭാഗവും കടന്നുപോയ സാമ്പത്തിക പ്രതിസന്ധിയുമായി സോറോസിന്റെ പേര് ബന്ധപ്പെട്ടിരിക്കുന്നു. അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ് പോലും മലേഷ്യൻ റിംഗിറ്റിന്റെ ഇടിവിന് സോറോസാണ് കാരണമെന്ന് പറഞ്ഞു .
ഇതിനിടെ തന്റെ തലതിരിഞ്ഞ ആശയങ്ങളുമായി രാഷ്‌ട്രീയത്തിൽ ഇടപെടാൻ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്നൊരു സംഘടനാ സോറോസ് സ്ഥാപിച്ചു
മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കായി പിന്നീട് സോറോസിന്റെ കണ്ണ്. അവിടെ നടന്ന കളർ റെവല്യൂഷനുകളിൽ പലതിലും സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന് പങ്കുണ്ടായിരുന്നു. നിരന്തരമായ ഈ കലാപങ്ങൾ ആ രാജ്യങ്ങളെ ദശാബ്ദങ്ങൾ പിന്നോട്ട് നടത്തുകയും സമസ്ത മേഖലയും തകരുകയും ചെയ്തു.
ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന് തോന്നിയതുപോലെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യത്തിനു നരേന്ദ്ര മോദി സർക്കാർ കൂച്ചു വിലങ്ങിട്ടതാണ് സോറോസിന്റെ ഇപ്പോഴത്തെ അരിശത്തിനു കാരണം. ഓരോരോ രാജ്യങ്ങളിൽ കടന്നു ചെന്ന് അവിടുത്തെ സാമൂഹികവിരുദ്ധ – ദേശ വിരുദ്ധ ശക്തികളെ സഹായിക്കുക എന്നതാണ് സോറോസിന്റെ NGO യുടെ സ്ഥിരം പണി .ഇതിന്ത്യയിൽ നടക്കില്ല എന്ന് നരേന്ദ്ര മോദി തീർത്തു പറഞ്ഞു .കയ്യും കണക്കുമില്ലാതെ ഇന്ത്യയിലേക്ക് പണം ഒഴുക്കാനുള്ള സോറോസിന്റെ എല്ലാ നീക്കങ്ങളെയും സർക്കാർ പൂട്ടി. ഇതോടെ അക്ഷരാർത്ഥത്തിൽ സോറോസ് കോപാകുലനായി.അയാൾ ഇന്ത്യയിലെ വിധ്വംസക ശക്തികളെയും പാകിസ്താനെയും കശ്മീർ തീവ്രവാദികളെയും ഒരേപോലെ സഹായിക്കാൻ തുടങ്ങി. ഇന്ത്യൻ കോടതികളിൽ സോറോസിന്റെ വകയായി നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടെങ്കിലും ഒന്നും ക്ലച്ചു പിടിച്ചില്ല. അതോടെ സോറോസ് കളം മാറ്റി ചവിട്ടി .ഇന്ത്യൻ കോടതികളിൽ കേസുകൾ നൽകുന്ന റോഹിങ്ക്യൻ മുസ്ലീങ്ങളെ സഹായിക്കുന്ന തന്ത്രത്തിലേക്ക് അയാൾ കടന്നു. അന്താരാഷ്‌ട്രതലത്തിൽ മ്യാൻമാറിനെതിരെ ഒരു നിഴൽ യുദ്ധം തന്നെ സോറോസ് നടത്തുന്നുണ്ടായിരുന്നു.ഇന്ത്യയിൽ നടക്കുന്ന ഏതാണ്ട് എല്ലാ മതപരിവർത്തന ശ്രമങ്ങളും ഈ NGO യുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കേഴ്വി.
റാഫേൽ ഇടപാടിനെതിരെ പോലും ഈ NGO കോടതിയെ സമീപിച്ചു. മുൻകൂട്ടി അനുവാദം വാങ്ങാതെ, എന്തിനെന്നു കൃത്യമായി ബോധ്യപ്പെടുത്താതെ നയാപൈസ ഇന്ത്യയിലേക്ക് കൊണ്ട് വരാനാകില്ല എന്ന് കേന്ദ്ര സർക്കാർ സോറോസിനെ അറിയിച്ചു. 2016 ൽ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ സർക്കാർ വാച്ച് ലിസ്റ്റിൽ പെടുത്തി.പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി.കേന്ദ്രത്തിന്റെ മണിചിത്രപ്പൂട്ടിൽ പെട്ടു പോയ സോറോസ് അന്ന് മുതൽ തക്കം പാർത്തിരിക്കുകയാണ്. 2019 ഓഗസ്റ്റ് 5 നു ഭാരതസർക്കാർ കാശ്മീരിനെ പൂർണ്ണമായി ഇന്ത്യയോട് ചേർത്തു. അതിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞു. 2019 സെപ്റ്റംബർ 22 നു ഹൂസ്റ്റണിൽ നരേന്ദ്രമോദിയുടെ വൻ ജനസമ്പർക്കം നടന്നു . പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആ മീറ്റിങ്ങിൽ പങ്കെടുത്തു. തൊട്ടു പിറ്റേ ദിവസം ജോർജ് സോറോസ് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി. കശ്മീർ വിഷയത്തിൽ എല്ലാ പിന്തുണയും പാകിസ്താന് വാഗ്‌ദാനം ചെയ്തു. ഒരൽപം നിരീക്ഷിച്ചാൽ ഷർജിൽ ഇമാം, പോപ്പുലർ ഫ്രണ്ട് ,ഇന്ദിര ജയസിംഗ്, കപിൽ സിബൽ ജോർജ് സോറോസ് എന്നിവർക്കൊക്കെ ഏതെങ്കിലും രീതിയിൽ പരസ്പര ബന്ധമുള്ളതായി മനസ്സിലാകും.
ഹിന്ദു സംഘടനകൾക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ പ്രചാരണം നടത്തുന്നതും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ സ്ഥിരം ഏർപ്പാടാണ്. നരേന്ദ്ര മോദിക്കെതിരെയുള്ള തന്റെ പക സോറോസിനെ ദേശീയതക്കെതിരെയുള്ള പ്രൊപ്പഗണ്ട സൃഷ്ടിക്കുന്നതിലേക്കു തിരിച്ചു .2019 ഒക്ടോബര് 30 നു ജമ്മു,കശ്മീർ ലഡാക്ക് എന്നിവയെ കേന്ദ്രഭരണപ്രദേശങ്ങളാക്കിയപ്പോൾ അതിനു തൊട്ടു പിന്നാലെ ദേശീയതക്കെതിരെയുള്ള തന്റെ വാദങ്ങൾ ചേർത്ത് വെച്ച് “ഇൻ ഡിഫൻസ് ഓഫ് ഓപ്പൺ സൊസൈറ്റി” എന്നൊരു പുസ്തകം ജോർജ് സോറോസ് പുറത്തിറക്കി. 2020 ജാനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ ദേശീയതക്കും ദേശീയവാദികൾക്കും സർക്കാറിനുമെതിരെ പോരാടാൻ ഒരു ബില്യൺ ഡോളർ നീക്കി വെക്കും എന്ന് ജോർജ് സോറോസ് പറഞ്ഞു. സിറ്റിസൺഷിപ്പ് അമേൻറ്മെൻറ് ആക്റ്റിനെതിരെ ആഗോള തലത്തിൽ കടുത്ത പ്രചാരണമാണ് സോറോസ് അഴിച്ചു വിട്ടത്. നരേന്ദ്ര മോദിക്കും ഭാരതത്തിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കുമെതിരെയുള്ള തന്റെ വിഷലിപ്തമായ പ്രചാരണങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ സോറോസ് ഇപ്പോഴും പദ്ധതിയിടുന്നു എന്നതാണ് പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
ലോകമെമ്പാടുമുള്ള ദേശീയ സർക്കാരുകളെ തുരങ്കം വയ്‌ക്കാനുള്ള തന്റെ ലക്ഷ്യത്തിൽ കൂടെക്കൂട്ടാവുന്ന ദേശീയ വിരുദ്ധ മാധ്യമങ്ങളുടെയും എൻജിഒകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്നാദ്യമായി സോറോസിന് പൊള്ളി.ഇന്ത്യൻ പാർലിമെന്റിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ തന്റെ ചരിത്രപരമായ പ്രസംഗത്തിൽ ജോർജ് സോറോസിനെ “ലോക സാമ്പത്തിക യുദ്ധകുറ്റവാളി” എന്ന് കൃത്യമായി വിശേഷിപ്പിച്ചു .സോറോസ് ഇന്നേവരെ ആക്രമിച്ചിട്ടുള്ള ഓരോ രാജ്യങ്ങളിലും അയാളെ കാണുമ്പോൾ ഭയന്നോടുന്ന ഭരണാധികാരികളെ മാത്രമേ കണ്ടിട്ടുള്ളു. എന്നാൽ ഇന്ത്യയിൽ അങ്ങിനെ അല്ല എന്ന് അയാൾ മനസ്സിലാക്കാൻ പോകുന്നതേ ഉളളൂ. കാലം അനുവദിക്കുമെങ്കിൽ ഏതാണ്ട് 93 വയസ്സുള്ള ജോർജ് സോറോസിനെ ഭാരതം കൊമ്പ് കുത്തിക്കുക തന്നെ ചെയ്യും.ആ യുദ്ധത്തിന്റെ രണഭേരിയാണ് 2023 ഫെബ്രുവരിയിൽ പാർലമെന്റിൽ സ്മൃതി ഇറാനിയിലൂടെ മുഴങ്ങിയത്.
Comments