ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2023 പതിപ്പിന്റെ ഔദ്യോഗിക ഷെഡ്യൂൾ പ്രഖ്യാപിച്ചു. ലീഗിന്റെ 16-ാം സീസൺ മാർച്ച് 31 മുതൽ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിനെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേരിടും.
അഹമ്മദാബാദ്, മൊഹാലി, ലക്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, കൊൽക്കത്ത, ജയ്പൂർ, മുംബൈ, ഗുവാഹട്ടി ധർമശാല എന്നിവിടങ്ങളിലായി 12 വേദികളിലാണ് ടൂർണമെന്റ് നടക്കുന്നത്. കൂടാതെ 18 ഇരട്ട ഹെഡറുകൾ ഉൾപ്പെടെ 70 ലീഗ് മത്സരങ്ങളും നടക്കും.
ഐപിഎൽ 2019 ന് ശേഷം ഇന്ത്യയിൽ മാത്രം എല്ലാ വേദികളും ലീഗിനായി ഒരുങ്ങുന്നു എന്ന പ്രത്യേകതയും ഈ സീസണിന് ഉണ്ട്. 2020-ൽ, കൊറോണയെ തുടർന്ന് ടൂർണമെന്റ് സെപ്റ്റംബർ-നവംബർ മാസങ്ങളിലാണ് നടന്നത്. അന്ന് മത്സരം യുഎഇയിൽ അരങ്ങേറി. 2021ൽ സീസണിന്റെ ആദ്യ പകുതി ഇന്ത്യയിലും രണ്ടാം പകുതി യുഎഇയിലും നടന്നു. 2022-ൽ, ടൂർണമെന്റ് രണ്ട് വേദികളായി ചുരുങ്ങി. മാർച്ച് അവസാനത്തോടെ ആരംഭിക്കുന്ന സീസണിന്റെ ഫൈനൽ 2023 മെയ് 28 നും നടക്കും
Comments