ഭോപ്പാൽ : സംസ്ഥാനത്തിന്റെ വികസനത്തിനും പ്രവർത്തനവും പൊതുക്ഷേമത്തിനുമാണ് താൻ മുൻഗണന നൽകുന്നതെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാസ് യാത്രയ്‌ക്കിടെ നടന്ന വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടന 75 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള ഭൂമി പൂജയിലും ചൗഹാൻ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വികസനത്തിനും പൊതുക്ഷേമത്തിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. വികാസ് യാത്രയുടെ ഭാഗമായി 73 ലക്ഷം പേർക്കാണ് പ്രയോജനം ലഭിച്ചത്. ജനക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം വികാസ് യാത്രയിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും എല്ലാ ജനപ്രതിനധികളുമായി സംവദിച്ച് സർക്കാരിന്റെ പദ്ധതികളുടെ പ്രയോജനം അവർക്ക് ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ,ഗ്വാളിയാറിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഒരു ക്ഷാമവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനസർക്കാരിന്റെ ലാഡ്‌ലി ബഹൻ യോജന പദ്ധതി തുടക്കം കുറിക്കുകയാണ്. സഹോദരീമാരെ ശാക്തീകരിക്കുന്നതിനായി പ്രതിമാസം 1000 രൂപയാണ് പദ്ധതി പ്രകാരം ധനസഹായം നൽകുക. 2003-ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്നതിനു ശേഷമാണ് സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതെന്നും വികസനത്തിന്റെ പുതിയ വാതിലുകൾ ബിജെപി സർക്കാർ തുറന്നു നൽകിയെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു
















Comments