വിലപ്പെട്ട ജീവനുകൾ അപകടത്തിൽപ്പെടുമ്പോൾ ഓടിയെത്തുന്നരാണ് അഗ്നിരക്ഷാസേന പ്രവർത്തകർ. പലപ്പോഴും സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങുക. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത്.
തലയിൽ കലം കുടുങ്ങിയ കുരുന്നിനായിരുന്നു അഗ്നിരക്ഷാസേന ആശ്വാസമായത്. കളിക്കുന്നതിനിടെയായിരുന്നു ഒന്നര വയസുള്ള ശരൺ എന്ന കുട്ടിയുടെ തലയിൽ സ്റ്റീൽ കലം കുടുങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. തുടർന്ന് ഗ്രേഡ് ASTO സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സേനാംഗങ്ങൾ സ്റ്റീൽ കലം മുറിച്ചുമാറ്റി രക്ഷപ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത് വിനേഷ് കുമാർ, ഷഫീക്ക്, മനോജ് കുമാർ എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്. കുട്ടിയുടെ തലയിൽ നിന്ന് കലം മുറിച്ചുമാറ്റുന്ന ദൃശ്യങ്ങളും അഗ്നിരക്ഷാ സേന സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. ഇതോടെയാണ് വീഡിയോ വൈറലായത്.
















Comments