യുഎസ് വ്യവസായിയും ശതകോടീശ്വരനുമായ ജോർജ് സോറോസിന്റെ വിവാദ പരാമർശങ്ങൾക്കെതിരെ കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വയസനും ധനികനും അപകടകാരിയുമായ ദുർവാശിക്കാരനാണ് സോറോസ് എന്ന് ജയശങ്കർ വിമർശിച്ചു.
ന്യൂയോർക്കിൽ ഇരുന്നുകൊണ്ട് ദുർവാശി കാണിക്കുന്ന വയസനും ധനികനുമായ വ്യക്തിയാണ് സോറോസ്. ലോകം മുഴുവൻ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ അടിസ്ഥാനം സ്വന്തം കാഴ്ചപ്പാടുകളാണെന്ന് കരുതുന്ന ആളാണ് കക്ഷിയെന്നും ഇത്തരമാളുകൾ നിക്ഷേപം നടത്തുന്നത് കഥകൾ രൂപപ്പെടുത്തുന്നതിലാണെന്നും ജയശങ്കർ കുറ്റപ്പെടുത്തി.
തങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വിജയിക്കുമ്പോൾ മാത്രം തിരഞ്ഞെടുപ്പ് നല്ലതാണെന്ന് സോറോസിനെ പോലെയുള്ളവർ കരുതുന്നു. എന്നാൽ വോട്ടെടുപ്പ് ഫലം വിപരീതമായാൽ ജനാധിപത്യത്തെ തന്നെ അവർ കുറ്റപ്പെടുത്തുന്നു. ഇതിന്റെ മനോഹരാതിയെന്തെന്നാൽ സമൂഹത്തിന്റെ വക്താക്കളാണെന്ന രീതിയിലാണ് ഇത്തരക്കാർ കാര്യങ്ങൾ അവതരിപ്പിക്കുകയെന്നും എസ് ജയശങ്കർ പറഞ്ഞു.
#WATCH | Mr Soros is an old, rich opinionated person sitting in New York who still thinks that his views should determine how the entire world works…such people actually invest resources in shaping narratives: EAM Dr S Jaishankar pic.twitter.com/k99Hzf3mGK
— ANI (@ANI) February 18, 2023
2023ലെ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന് വേണ്ടി നടത്തിയ പ്രസംഗത്തിലായിരുന്നു ജോർജ് സോറോസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് വിവാദ പരാമർശം നടത്തിയത്. തൊട്ടുപിന്നാലെ സോറോസിനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. വിദേശ ഗൂഢാലോചനയുടെ ഭാഗമായാണ് സോറോസ് വിവാദ പരാമർശം നടത്തിയതെന്ന് കേന്ദ്രമന്ത്രി വിമർശിച്ചിരുന്നു. ഇതിനിടെ ജോർജ് സോറോസിന്റെ വലംകൈ സലിൽ ഷെട്ടിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഭാരത് ജോഡോ യാത്രയിൽ ഇരുവരും ഒന്നിച്ച് നടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
Comments