മുംബൈ: പുനെ ശ്രീ ഓംകാരേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാശിവരാത്രിയോട് അനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു. ശ്രീ ഓംകാരേശ്വർ ക്ഷേത്രത്തിൽ എത്താൻ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ബ്ലൂ ക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ‘മോദി@20’ എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പും അമിത് ഷാ പ്രകാശനം ചെയ്തു. പ്രധാനമന്ത്രിയുടെ ബഹുമുഖ വ്യക്തത്വത്തെ കുറിച്ച് വിവരിക്കുന്ന പുസ്തകമാണ് ‘മോദി@20’ എന്ന് അമിത് ഷാ പറഞ്ഞു. ഒരു സാധാരണ സന്നദ്ധ പ്രവർത്തകനിൽ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള ജീവിത യാത്ര പുസ്തകം വിവരിക്കുന്നുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 2014 മുതൽ മോദി സർക്കാർ അധികാരത്തിൽ വന്നത്തോടെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ഈ കാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെയും അമിത് ഷാ കടന്നാക്രമിച്ചു. യുപിഎ ഭരണകാലത്ത് മന്ത്രിമാർ തങ്ങൾ പ്രധാനമന്ത്രിയാണെന്ന ധാരണയിലാണ് പെരുമാറിയിരുന്നത്. ആരും യഥാർത്ഥ പ്രധാനമന്ത്രിയെ മുഖവിലയ്‌ക്കെടുത്തില്ല. തീവ്രവാദത്തിനെതിരായ ശക്തമായ പോരാട്ടത്തിന് തുടക്കം കുറിച്ചത് ഗുജറാത്തിലായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.
पुण्यात Modi@20 च्या मराठी अनुवादित पुस्तकाचे प्रकाशन करण्यात आले.
Modi@20 हे पुस्तक @narendramodi जी यांच्या बहुआयामी व्यक्तिमत्त्वाचे वर्णन करणारे पुस्तक आहे; ज्याद्वारे लोकांना त्यांचा एक सर्वसामान्य स्वयंसेवक ते पंतप्रधानापर्यंतचा जीवन प्रवास आत्मसात करण्यात मदत केली जाईल. pic.twitter.com/Qx0an8AhDI
— Amit Shah (@AmitShah) February 18, 2023
ചടങ്ങിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തുടങ്ങിയവർ പങ്കെടുത്തു. സുധാ മൂർത്തി, സദ്ഗുരു ജഗ്ഗി വാസുദേവ്, നന്ദൻ നിലേകനി, അമിഷ് ത്രിപാഠി, അമിത് ഷാ, അജിത് ദോവൽ തുടങ്ങിയവരുടെ ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ് ‘മോദി@20’. മോദി @ 20ന്റെ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം കഴിഞ്ഞ വർഷം മെയ് 11-ന് മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു നിർവഹിച്ചിരുന്നു. മഹാരാഷ്‌ട്ര ബിജെപി വക്താവ് മാധവ് ഭണ്ഡാരിയാണ് പുസ്തകം മറാത്തിയിൽ വിവർത്തനം ചെയ്തത്.
Comments