തിംഫു: ഭൂട്ടാനിലെ സിരാംഗിയിലെ സാൻ മാൻ സുബ്ബ തന്റെ ഫാമിൽ ചൂട് നിലനിർത്തുന്നത് ബയോഗ്യാസിലൂടെയാണ്. സാധാരണയായി ബയോഗ്യാസ് പാചക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത് എന്നാൽ ഇവിടെ ബയോഗ്യാസിലൂടെയാണ് തന്റെ 4000 കോഴികൾക്ക് കർഷകൻ ഉർജ്ജം നൽകുന്നത്. വൈദ്യുതിയുടെ ഉപയോഗം വളരെയധികം വർദ്ധിച്ചതാണ് ഒരു ബദൽ മാർഗ്ഗം ചിന്തിക്കാൻ സുബ്ബയെ പ്രേരിപ്പിച്ചത്.
ഫാമിൽ വലിയതോതിൽ വൈദ്യുതി ഉപയോഗം വർദ്ധിച്ചത് മൂലം വൈദ്യുതി ചാർജ് കൂടി. അതിന് ശേഷമാണ് സുബ്ബ ബയോഗ്യാസിലേക്ക് മാറിയത്. ഏകദേശം 7000 കോഴികൾക്ക് ചൂട് നിലനിർത്താൻ ഈ ബയോഗ്യാസ് പ്ലാൻിലൂടെ കഴിയും. വളരെയധികം ആഴം ഈ പ്ലാൻിലുണ്ട്. പന്നിവളർത്തൽ ഫാമിൽനിന്നും ഡയറിഫാമിൽ നിന്നും ലഭിക്കുന്ന ജൈവവളമാണ് സുബ്ബ ബയോഗ്യാസ് ഉൽപാദനത്തിനായി ഉപയോഗിക്കുന്നത്.
സാൻമാനും കുടുംബവും പാചകത്തിനായി ഈ ബയോഗ്യാസിനെ തന്നെയാണ് ആശ്രയിക്കുന്നത്. തന്റെ പദ്ധതി വിപുലീകരിക്കുക എന്നതാണ് സാൻമാന്റെ ലക്ഷ്യം. ഇതിലൂടെ വലിയ ലാഭം ലഭിക്കുന്നുണ്ടെന്നും തന്റെ പ്ലാന്റിലെ ഗ്യാസ് ഉപയോഗിച്ച് എൽപിജി സിലിണ്ടർ നിറയ്‌ക്കാൻ ശ്രമിക്കുന്നുണ്ടെന്നും കർഷകൻ പറഞ്ഞു.
















Comments