ലക്‌നൗ: അജിങ്ക്യ ദേവഗിരി പ്രതിഷ്ഠാന്റെയും മഹാരാഷ്‌ട്ര സർക്കാരിന്റെയും സഹകരണത്തോടെ ആഗ്ര കോട്ടയ്‌ക്കുള്ളിൽ ശിവാജിയുടെ ജന്മദിനം ആഘോഷിച്ചു. ചരിത്രത്തിലാദ്യമായാണ് ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനം ആഗ്ര കോട്ടയ്‌ക്കുള്ളിൽ ആഘോഷിക്കുന്നത്. മഹാനായ മറാഠാ പോരാളി ഛത്രപതി ശിവാജി മഹാരാജിന്റെ 391-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വിപുലമായ വിപുലമായാണ് ആഘോഷക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മറാത്ത സാമ്രാജ്യത്തിന്റെ പുനരുദ്ധാരണത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ ആദരിക്കപ്പെടേണ്ടതാണ്. ഛത്രപതിയുടെ പാരമ്പര്യം അംഗീകരിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. 1670-ൽ മുഗളരുമായി പോരാടിയ ശേഷം 1674-ൽ അദ്ദേഹം പടിഞ്ഞാറൻ ഇന്ത്യയിൽ മറാത്താ സാമ്രാജ്യത്തിന്റെ തുടക്കം കുറിച്ചു. സുസംഘടിതമായ ഒരു ഭരണസംവിധാനം സൃഷ്ടിക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച മഹാനായിരുന്നു ഛത്രപതി ശിവാജി മഹാരാജ്.
Comments