ഇസ്ലാമാബാദ്: ഹിസ്ബുൾ മുജാഹിദ്ദീന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ബഷിർ അഹമ്മദ് പീർ പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഹിസ്ബുളിന്റെ മുതിർന്ന കമാൻഡറും ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമാണ് കൊല്ലപ്പെട്ടത് .ഇയാളെ ഇന്ത്യാസ് ആലം എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. റാവൽ പിണ്ടിയിൽ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോൾ പോയിന്റ് ബ്ലാങ്കിലുള്ള വെടിയേറ്റാണ് ഭീകരൻ ബഷിർ അഹമ്മദ് പീർ കൊല്ലപ്പെട്ടത് . ഇയാൾക്കെതിരെ ഇന്ത്യയിൽ UAPA ചുമത്തപ്പെട്ടിട്ടുണ്ട്.
ഐ.എസ്.ഐയോട് അടുത്ത ബന്ധവുമുള്ള ഭീകരനാണ് കൊല്ലപ്പെട്ട പീർ. 2022 ഒക്ടോബറിൽ ഇന്ത്യ ബഷീർ അഹമ്മദ് പീറിനെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ കേന്ദ്രമാക്കി ഇന്ത്യക്കെതിരെ ഭീകരപ്രവർത്തന നടത്തിയിരുന്ന ഇയാൾ കശ്മീരിലെ ബാബർപോര സ്വദേശിയാണ്. റാവൽപിണ്ടി ആയിരുന്നു ഇയാളുടെ കേന്ദ്രം . ലഷ്കർ ഇ തോയ്ബ , ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകര സംഘടനകളെ ഏകോപിപ്പിച്ചിരുന്ന കണ്ണിയാണ് ഇയാൾ. ഓൺലൈൻ പ്രവർത്തങ്ങളുടെ ചുക്കാൻ ഇയാൾക്കായിരുന്നു. ബഷീർ പീർ 2007 ൽ പാകിസ്താൻ മിലിട്ടറിഇന്റെലിജെന്റ്സിന്റെ പിടിയിലായെങ്കിലും പിന്നീട് മോചിതനായി. ഐ.എസ്.ഐ ഇടപെട്ടാണ് ഇയാളെ മോചിപ്പിച്ചതെന്നു ആരോപണമുണ്ട്.
ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്ന കൊടും തീവ്രവാദികളെ അജ്ഞാതർ കൊലപ്പെടുത്തുന്നത് പാകിസ്താനിൽ പതിവാകുകയാണ്. അതേ സമയം മറ്റൊരു സംഭവത്തിൽ അഫ്ഗാൻ ഐ എസ് നേതാവ് ഇജാസ് അഹമ്മദും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
















Comments