ന്യൂഡൽഹി: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു. മാതൃഭാഷയുമായി കൂടുതൽ അടുക്കാനുള്ള അവസരമാണിതെന്നും. ഒരു വ്യക്തി തന്റെ മാതൃഭാഷയെ അഭിവൃദ്ധിപ്പെടുത്തുമ്പോൾ രാജ്യത്തെ എല്ലാ ഭാഷകളും അഭിവൃദ്ധി പ്രാപിക്കുകയും രാജ്യം സമ്പൽ സമൃദ്ധി കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മുടെ മാതൃഭാഷയുമായി ബന്ധപ്പെടാനും അതിനെ കൂടുതൽ അഭിവൃദ്ധിപ്പെടുത്താനുമുള്ള പ്രമേയം കൈക്കൊള്ളേണ്ട ദിവസമാണിത്. നമ്മുടെ മാതൃഭാഷ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുക്കണം,’- അമിത് ഷാ പറഞ്ഞു. ഒരു കുട്ടി മാതൃഭാഷയിൽ വായിക്കുകയും സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുമ്പോൾ അത് ചിന്തിക്കാനും വിശകലനം ചെയ്യാനും ഗവേഷണം നടത്താനുമുള്ള ആ കുട്ടിയുടെ കഴിവ് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാരണത്താലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ മാതൃഭാഷയിൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയത്. ഇത് ഇന്ത്യയുടെ ശോഭനമായ ഭാവിയുടെ അടിത്തറയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Comments