മിസോറാം : അസം റൈഫിൾസ് 25 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു. ഐസ്വാളിലെ പ്രത്യേക മേഖലയിലെ കുളികാവണിൽ അസം റൈഫിൾസ് നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തുത്. വിപണിയിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന 51.550 ഗ്രാം ഹെറോയിനാണ് കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അസം റൈഫിൾസ് പിടികൂടി, അതിലൊരാൾ മ്യാൻമാർ പൗരനാണ്.
ഐസ്വാളിൽ അസം റൈഫിൾസും സെപ്ഷ്യൽ നാർകോട്ടിക്‌സ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയക്കിടെയാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തത്. പിടിയിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും സ്‌പെഷ്യൽ നാർക്കോട്ടിക്‌സ് പോലീസിന് കൈമാറിയതായി അസം റൈഫിൾസ് അറിയിച്ചു.
സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സംഭവമുണ്ടായി. മിസോറാം പോലീസും ആസം റൈഫിൾസും സംയുക്തമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായി ആയുധങ്ങളും വെടിക്കോപ്പുകളും മിസോറാമിൽ നിന്ന് കണ്ടെത്തിയിരുന്നു. രണ്ട് ബോർ തോക്കുകൾ, ഒരു ചൈനീസ് പിസ്റ്റളുമാണ് കണ്ടെടുത്തത്. തുടർന്നുള്ള നിയമനടപടികൾക്കായി വെടിക്കോപ്പുകളും ആയുധങ്ങളും തുയ്ങ്പാങ് പോലീസിന് കൈമാറി. സംസ്ഥാനത്ത് ഇന്തോ- മ്യാൻമാർ അതിർത്തിയിൽ തുടർച്ചയായുണ്ടാക്കുന്ന സംഭവങ്ങളെ തുടർന്ന്
പ്രദേശത്ത് കർശനമായ പരിശോധന ശക്തമാക്കിയതായി അസം റൈഫിൾസ് അറിയിച്ചു.
















Comments