ന്യൂഡൽഹി : 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ . നാഗാലാൻഡിൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് ഖാർഗെ ഇക്കാര്യം പറഞ്ഞത്. 100 നരേന്ദ്രമോദിമാരും 100 അമിത് ഷാമാരും വന്നാലും രാജ്യം ഇനി കോൺഗ്രസ് സർക്കാരായിരിക്കും ഭരിക്കുകയെന്നും ഖാർഗെ പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ബിജെപിയെ പുറത്താക്കും . ഈ വിഷയത്തിൽ ഞങ്ങൾ മറ്റ് പാർട്ടികളുമായി സംസാരിക്കുന്നുണ്ട് , അല്ലാത്തപക്ഷം രാജ്യത്ത് നിന്ന് ജനാധിപത്യവും ഭരണഘടനയും അപ്രത്യക്ഷമാകും. 2024ൽ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരു പാഠം പഠിപ്പിക്കണം. കേന്ദ്രത്തിൽ ഒരു കൂട്ടുകക്ഷി സർക്കാർ വരും, കോൺഗ്രസ് അതിനെ നയിക്കും.
ഞങ്ങൾ ആളുകളോട് സംസാരിക്കുന്നു, അവരുമായി ഞങ്ങളുടെ ചിന്തകൾ പങ്കിടുന്നു. 2024ലെ തിരഞ്ഞെടുപ്പിൽ എങ്ങനെ വിജയിക്കുമെന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. പാർട്ടികളെ ഒരുമിച്ച് കൊണ്ടുവന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭൂരിപക്ഷം നേടുമെന്നും ഖാർഗെ അവകാശപ്പെട്ടു.
















Comments