ന്യൂഡൽഹി : ഇന്ത്യയും ഗയാനയും തമ്മിലുള്ള എയർ സർവീസ് ഉടമ്പടിയ്‌ക്ക് അംഗീകാരം നൽകി മന്ത്രിസഭ. കേന്ദ്ര സർക്കാരും കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സർക്കാരും തമ്മിലുള്ള ഉടമ്പടിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുകയും ഉടമ്പടിയിൽ ഒപ്പ് വയ്‌ക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും പരസ്പരം നയതന്ത്ര രേഖകൾ കൈമാറിയതിന് ശേഷമായിരിക്കും ഉടമ്പടി പ്രാബല്യത്തിൽ വരിക. വലിയൊരു ശതമാനം ഇന്ത്യൻ വംശജർ ഗയാനയിലൂണ്ട്. 2012-ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 40 ശതമാനവും ഇന്ത്യ വംശജരാണ് . ഇരുരാജ്യങ്ങളുടെയും കരാർ ഉടമ്പടി പ്രാബല്യത്തിൽ വരുന്നതോടുകൂടി പരസ്പരമുള്ള വ്യോമയാന ഗതാഗതം കൂടുതൽ സുതാര്യമാകും.
കേന്ദ്ര സർക്കാരും കോ-ഓപ്പറേറ്റീവ് റിപ്പബ്ലിക് ഓഫ് ഗയാന സർക്കാരും തമ്മിൽ നിലവിൽ എയർ സർവീസ് ഉടമ്പടി ഇല്ല. ഇരുരാജ്യങ്ങളും അന്താരാഷ്‌ട്ര സിവിൽ ഏവിയേഷൻ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യങ്ങളാണ്. 2016 ഡിസംബർ 6-ലെ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഉടമ്പടി പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഉടമ്പടി നിലവിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ അവസരങ്ങൾ കൂടുതൽ സുഗമമാകും.
















Comments