ഇറ്റാനഗർ: ചാങ്ലാങ് ജില്ലയിലെ വിഘടനവാദി സംഘത്തിന്റെ ക്യാമ്പ് തകർത്ത് അരുണാചൽ പ്രദേശ് പോലീസ്. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. വിഘടനവാദികൾക്കെതിരെ പോലീസ് നടത്തിയ ആദ്യനീക്കമാണിതെന്ന് സ്റ്റേറ്റ് ടാസ്‌ക് ഫോഴ്്സ് എസ്പി രോഹിത് രാജ്ബീർ സിംഗ് പറഞ്ഞു.
പ്രദേശത്ത് കിഴക്കൻ നാഗാ നാഷണൽ ഗവൺമെന്റിന്റെ ഒരു സംഘം താവളമുറപ്പിച്ചതയി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഐജിപി ചുഖു അപ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ചാങ്ലാങ് എസ്പി മിഹിൻ ഗാമ്പുവിന്റെയും സിംഗിന്റെയും നേതൃത്വത്തിൽ എസ്ടിഎഫ് പോലീസ് ഉദ്യോഗസ്ഥരുമായി സംയുക്തമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അഞ്ച് ഭീകരരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടത്തിയ ആക്രമണത്തിൽ വിഘടനവാദികൾ ക്യാമ്പുകൾ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. പ്രദേശത്ത് നിന്ന് ഒരു എകെ 47 കൈത്തോക്കും ഒരു എം 16 കൈത്തോക്കും ആറ് മാഗസിനുകളും നിരവധി രേഖകളും കണ്ടെടുത്തിരുന്നു. ക്യാമ്പ് നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
Comments