കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിൽ ഏറെ മുന്നിലായിട്ടുണ്ട് നാം. പത്ത് രൂപ മുതൽ പതിനായിരക്കണക്കിന് രൂപ വരെ വളരെ എളുപ്പത്തൽ ഡിജിറ്റലായി അയക്കാൻ കഴയുമെന്നത് തന്നെയാണ് അതിന് കാരണം. യുപിഐ ഇടപാടുകളുടെ എണ്ണം വർധിച്ചതോടെ നമ്മുടെയിടയിൽ ഏറെ പ്രചാരത്തിലായ ഒന്നാണ് ഗൂഗിൾ പേ.
എവിടെ പോയാലും ഇപ്പോൾ ഗൂഗിൾ പേ ഉണ്ടാകും. ജി-പേ എന്നും അറിയപ്പെടുന്ന ഈ സംവിധാനം ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കയാളുകളും. സുഹൃത്തുക്കൾക്കും അപരിചതർക്കും കച്ചവട സ്ഥാപനങ്ങളിലുള്ളവർക്കും തുടങ്ങി ആർക്ക് വേണമെങ്കിലും പണമയക്കാനുള്ള എളുപ്പമാർഗമാണ് ജി-പേ. ഏതാനും സെക്കൻഡുകൾ കൊണ്ട് തീരുന്ന ഈ പണമിടപാടിൽ പലപ്പോഴും അബദ്ധങ്ങളും സംഭവിക്കാറുണ്ട്.. അതിലൊന്നാണ് ആളുമാറി പണമയക്കൽ.
ഉദ്ദേശിച്ച വ്യക്തിക്ക് പകരം ഗൂഗിൾ പേ അക്കൗണ്ടുള്ള മറ്റൊരാൾക്ക് പണമയക്കുന്ന സംഭവങ്ങളാണ് അധികവും നടക്കാറുള്ളത്. ഇത്തരത്തിൽ പണം തെറ്റി അയച്ചുകഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്.. ?
ആദ്യം 18001201740 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പരാതി നൽകാനുള്ള യുപിഐയുടെ സെൽ ആണിത്. അതിന് ശേഷം നിങ്ങളുടെ ലോക്കൽ ബ്രാഞ്ച് മാനേജരെ കാണാവുന്നതാണ്. തെറ്റി പണമയച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബ്രാഞ്ച് മാനേജരെ സമീപിക്കേണ്ടതാണ്. പണം തിരികെ ലഭിക്കാനുള്ള നടപടികൾ ഇവർക്ക് സ്വീകരിക്കാനാവും.
അതുമല്ലെങ്കിൽ https://rbi.org.in/Scripts/Complaints.aspx എന്ന വെബ്‌സൈറ്റിൽ പോയി പരാതി നൽകാം. ഇതെല്ലാം ചെയ്താലും പണം തിരികെ ലഭിക്കണമെങ്കിൽ തുക ക്രഡിറ്റായ അക്കൗണ്ട് ഹോൾഡറുടെ സമ്മതം ആവശ്യമാണ്. അതിനാൽ പ്രസ്തുത അക്കൗണ്ട് ഹോൾഡറെ സമീപിച്ച് ധാരണയിലെത്താൻ ശ്രമിക്കുക.
Comments