കൊച്ചി : സർക്കാർ കോളേജ് നിയമനങ്ങളിലെ പ്രായപരിധി കൂട്ടണമെന്ന് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി . വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് എഴുതിയ തുറന്ന കത്തിലാണ് ബിന്ദു അമ്മിണിയുടെ പുതിയ ശുപാർശ.
2012 ലാണ് കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നത് . പിന്നീട് ഒരു വർഷം കഴിഞ്ഞു റീ നോട്ടിഫിക്കേഷൻ വരുന്നു. ഈ സമയം നെറ്റ് ക്വാളിഫൈ ചെയ്തിരുന്നു എങ്കിലും എൽ എൽ എം പൂർത്തിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ 2013 ൽ തനിക്ക് അപേക്ഷിക്കാൻ സാധിച്ചില്ല.
അതിന് മുൻപ് നിലവിലുള്ള ലിസ്റ്റിൽ നിന്നും പരമാവധി ഉദ്യോഗാർഥികളെ നിയമിക്കുകയും ലിസ്റ്റ് കാലാവധി അവസാനിക്കാറായപ്പോൾ സാമ്പത്തികമായി കഴിവുള്ളവർ നിലവിൽ സർവീസിൽ ഉണ്ടായിരുന്നവരെ ആറു ലക്ഷം രൂപ കൊടുത്തു ആറു മാസത്തെ അവധി എടുപ്പിച്ചു, അത് ഒഴിവായി കണക്കാക്കി ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
അങ്ങനെ അവധി എടുത്തവരിൽ പലരും പുതുതായി ജോയിൻ ചെയ്തവർക്ക് ക്ലെയിം ആയി കഴിഞ്ഞു ലീവ് ക്യാൻസൽചെയ്യുകയും ചെയ്തിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ വന്ന റിട്ടയർമെന്റ്കൾ കുറച്ചു കാലം അങ്ങനെ ജോയിൻ ചെയ്തവരിൽ തന്നെ വന്നു ചേർന്നു.
റാങ്ക് ഹോൾഡേഴ്‌സ് മുഖ്യമന്ത്രിക്കു നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് നൂറോളം വേക്കൻസി ഉണ്ട് എന്ന് കണ്ടെത്തുകയും അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ 60നിയമനം ആ ലിസ്റ്റിൽ നിന്നും നടത്താൻ ഉത്തരവും ഇട്ടിരുന്നു എങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാതെ ഇരുന്നതിനാൽ ഹൈ കോടതി KAT യുടെ ഉത്തരവ് തള്ളുകയാണ് ഉണ്ടായത്. ഒരേ വിഷയത്തിൽ രണ്ടു സമീപനം ആണ് സർക്കാർ സ്വീകരിച്ചത്. നിലവിൽ വേക്കൻസി ഉണ്ടായിരുന്നിട്ടും നിയമനം നടത്താൻ സർക്കാർ തയ്യാറായില്ല.
നിലവിൽ കാലാവധി കഴിഞ്ഞ അസിസ്റ്റന്റ് പ്രൊഫർ ലിസ്റ്റിൽ നിന്നും ഭാവിയിൽ വരുന്ന ഒഴിവിലേക്കു നിയമനം നടത്താൻ ഒരുങ്ങുകയാണ്.ഞങ്ങളെ പോലെ ഉള്ള ഉദ്യോഗാർഥികൾ കഴിഞ്ഞ പത്തു വർഷത്തിലധികമായി അവസരം ലഭിക്കാൻ കാത്തിരിക്കുകയാണ്. യൂണിവേഴ്സിറ്റി കളിലേക്കുള്ള നിയമനങ്ങളിൽ വയസ്സ് 65 വരെ ആക്കിയ സാഹചര്യത്തിൽ ഗവണ്മെന്റ് കോളേജ് കളിലേക്കുള്ള നിയമനങ്ങളിലും പ്രായപരിധി കൂട്ടി നിശ്ചയിച്ച് പരമാവധി ആളുകൾക്ക് അവസരം നൽകി അടിയന്തിരമായി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ സ്വീകരിക്കണമെന്നുമാണ് ബിന്ദു അമ്മിണിയുടെ ആവശ്യം.
















Comments