കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ റിമാൻഡ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും കാണിച്ച് ശിവശങ്കർ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്യുകയായിരുന്നു.
കസ്റ്റഡി കലാവധി കഴിഞ്ഞതിനെ തുടർന്നാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്. ഒൻപത് ദിവസത്തോളം ശിവശങ്കറിനെ ചോദ്യം ചെയ്തു. ശഷമാണ് കോടതിയിൽ എത്തിച്ചത്. ഒൻപത് ദിവസം നീണ്ട നിന്ന ഇഡിയുടെ ചോദ്യം ചെയ്യലിൽ ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. എന്നാൽ ശിവശങ്കറിനെ കൂടതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ആവശ്യപ്പെട്ടതുമില്ല. സ്വപ്‌നയുമായി നടത്തിയത് വ്യക്തിപരമായ ചാറ്റുകളാണെന്നും ഇവയ്‌ക്ക് ലൈഫ് മിഷനുമായി അവയ്‌ക്ക് ബന്ധമില്ലെന്നുമാണ് ശിവശങ്കർ പറയുന്നത്.
Comments