അജ്മീർ: വസ്തുതർക്കത്തിനിടെയിൽ എതിർ ഭാഗത്ത് തോക്കുമായി നിന്ന ആളെ വെല്ലു വിളിച്ച യുവാവിന് തന്റെ ജനനേന്ദ്രിയം നഷ്ടമായി. അജ്മീർ സ്വദേശി ഹമീദിനാണ് ഈ ദുർഗതി ഉണ്ടായത് . ഇയാളുടെ അമ്മാവനായ ഭാഗയാണ് വെടിവെച്ചത്.വസ്തു തർക്കത്തെ തുടർന്നുണ്ടായ വഴക്കാണ് ഒടുവിൽ ഇങ്ങിനെ കലാശിച്ചത്.
അമ്മാവനായ ഭാഗ അനുവാദമില്ലാതെ ഹമീദിന്റെ വസ്തുവിൽ നിന്ന് മണ്ണ് നീക്കം ചെയ്തതാണ് വഴക്കിന്റെ തുടക്കം.കുപിതനായ ഹമീദ് ഇത് ചോദ്യം ചെയ്തു.ഇതോടെ യ ഭാഗ ഹമീദിന് നേരെ തോക്ക് ചൂണ്ടി.
ആവേശം മൂത്ത ഹമീദ് ധൈര്യമുണ്ടെങ്കിൽ വെടിവെക്കൂ എന്ന് അമ്മാവനെ വെല്ലുവിളിച്ചു. അനിന്തരവൻ എന്ന പരിഗണന നൽകാതെ ഭാഗ വെടിവെക്കുകയും ചെയ്തു. ഉന്നം പിഴച്ചില്ല ,ഹമീദിന്റെ ജനനേന്ദ്രിയം തകർന്നു. സംഘർഷത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹമീദ് തന്നെയാണ് വീഡിയോ പകർത്തിയത് എന്നും അറിവായി.
ഗുരുതരമായി പരിക്കേറ്റ ഹമീദിനെ ആദ്യം സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ രക്ഷയില്ലാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
















Comments