മസ്തിഷ്ക ശസ്ത്രക്രിയ 3000 വർഷങ്ങൾക്ക് മുമ്പ് നടന്നതിനുള്ള തെളിവുകൾ കണ്ടെത്തി ഗവേഷകർ .ഇസ്രായേലിലെ മെഗിദ്ദോ നഗരത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങളിൽ ഒന്നിലാണ് വർഷങ്ങൾക്ക് മുൻപ് ശസ്ത്രക്രിയ നടന്നതിനു തെളിവുള്ളത് . രണ്ട് സഹോദരന്മാരുടെ അസ്ഥികൂടങ്ങളാണ് പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തിൽ കണ്ടെത്തിയത്. ഏകദേശം 20 നും 40 നും ഇടയിൽ പ്രായമുള്ളവരുടെ അസ്ഥികൂടങ്ങൾ ആണിതെന്നും ഗവേഷകർ പറയുന്നു. .
ഈ അസ്ഥികൂടം വെങ്കലയുഗത്തിലേതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് സഹോദരന്മാരിൽ ഒരാൾ മരണത്തിന് മുമ്പ് ഏതാനും തവണ മസ്തിഷ്ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായിട്ടുണ്ട് . ഏകദേശം 3000 വർഷങ്ങൾക്ക് മുൻപാണ് ഈ മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്.
അക്കാലത്ത് ട്രെഫിനേഷൻ രീതിയിലാണ് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയത്. ആയിരക്കണക്കിന് വർഷങ്ങളായി ട്രഫിനേഷൻ ഒരു സാർവത്രികവും വ്യാപകവുമായ ശസ്ത്രക്രിയയായിരുന്നു എന്നതിന് ഞങ്ങൾക്ക് തെളിവുണ്ട് – ഗവേഷക റേച്ചൽ കലിഷർ പറഞ്ഞു
4,000 വർഷങ്ങൾക്ക് മുമ്പ് മെഗിദ്ദോ നഗരം ഈജിപ്ത്, സിറിയ, മെസൊപ്പൊട്ടേമിയ, അനറ്റോലിയ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കരമാർഗ്ഗമായിരുന്നു . കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കോട്ടകളും നിറഞ്ഞ സമ്പന്നമായ കോസ്മോപൊളിറ്റൻ നഗരമാക്കി മാറ്റുകയായിരുന്നു പിന്നീട്.
















Comments