ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ യജ്ഞവും , ലോക് ഡൗണും രക്ഷിച്ചത് ലക്ഷക്കണക്കിനാളുകളുടെ ജീവനെന്ന് പഠനറിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വാക്‌സിന്‍ യജ്ഞം മൂലം 34 ലക്ഷത്തിലധികം പേരുടെ ജീവന്‍ സംരക്ഷിക്കപ്പെട്ടതായും 18.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം ഒന്നരലക്ഷം കോടി രൂപ) സാമ്പത്തിക നഷ്ടം ഒഴിവാക്കാന്‍ സഹായിച്ചതായും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്‌നെസും തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുറത്തിറക്കിയത് ..ആദ്യ ഡോസിന്റെ 97 ശതമാനവും രണ്ടാമത്തെ ഡോസിന്റെ 90 ശതമാനവും കവറേജോടെ 12 വയസ്സിന് മുകളിലുള്ളവർക്ക് 2.2 ബില്യണിലധികം ഡോസുകൾ നൽകുന്ന ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ കാമ്പയിൻ ഇന്ത്യ നടത്തിയെന്ന് ചടങ്ങിൽ ആരോഗ്യമന്ത്രി പറഞ്ഞു.
2020 ജനുവരിയിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കോവിഡ് -19 പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പുതന്നെ, പകർച്ച വ്യാധിയുടെ മ വിവിധ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രക്രിയകൾ ഇന്ത്യ ആരംഭിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ, കോവിഡ് -19 ന്റെ ഫലപ്രദമായി നേരിട്ടു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ കൂടി അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ 2020 ഏപ്രില്‍ 11-നകം രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിക്കുമായിരുന്നുവെന്നും ലോക്ഡൗണ്‍ മൂലം ഏപ്രില്‍ 11-ലെ കണക്കനുസരിച്ച് 7,500 പേര്‍ക്ക് കൂടി മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ മൂലം 20 ലക്ഷത്തോളം പേരുടെ മരണം ഒഴിവാക്കാനായതായും റിപ്പോര്‍ട്ടിലുണ്ട്.വാക്‌സിനേഷന്റെ ഗുണഫലങ്ങൾ അതിന്റെ ചെലവിനേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നടപടികള്‍ കോവിഡ് വ്യാപനം തടയുക മാത്രമല്ല ആരോഗ്യമേഖലയുടെ അടിസ്ഥാനസൗകര്യവികസനത്തിനും വഴിയൊരുക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments