തൃശൂർ: പ്രമുഖ എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത് രചിച്ച ‘ആന അനാട്ടമി’എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ ശ്രീലങ്കൻ കവി അഖിലന് നൽകിക്കൊണ്ടാണ് പുസ്തകപ്രകാശനം നിർവ്വഹിച്ചത്. ഇന്ത്യാബുക്‌സ് കോഴിക്കോട് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
പെരുവനം അന്താരാഷ്‌ട്ര സാഹിത്യോത്സവ വേദിയിൽ വെച്ചായിരുന്നു പുസ്ത പ്രകാശനം. ചേർപ്പ് സി.എൻ.എൻ. സ്‌കൂളിലും എൻ.വി. കൃഷ്ണവാരിയർ സ്മാരകത്തിലും സോപാനം ഓഡിറ്റോറിയത്തിലുമായാണ് സാഹിത്യോത്സവത്തിന്റെ വേദി. സർവ്വമംഗള ട്രസ്റ്റ്, എൻ.വി. സ്മാരക ട്രസ്റ്റ്, മാതൃഭൂമി എന്നിവരാണ് സംഘാടകർ.
















Comments