മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിലെ വീർ സവർക്കർ ഗാർഡൻ നവീകരിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ. ടൂറിസം ഡെവല്പമെന്റെ കോർപ്പറേഷന്റെ മേൽനോട്ടത്തിലാകും പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുക. നാസിക്കിൽ സംഘടിപ്പിച്ച സവർക്കർ സമൃതി ദിന പരിപാടിയിൽ സംസ്ഥാന ടൂറിസം മന്ത്രി മംഗൽ പ്രഭാത് ലോധയാണ് പ്രഖ്യാപനം നടത്തിയത്.
മഹാരാഷ്‌ട്ര ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് മ്യൂസിയം, പാർക്ക്, തീം പാർക്ക് എന്നിവ നവീകരിക്കും. നാസിക്കിലെ സ്നേഹാ നഗരിലാണ് സവർക്കർ ഗാർഡൻ സ്ഥിതിചെയ്യുന്നത്.
Comments