അമിതാഭ് ബച്ചനും ജാക്കി ഷ്‌റോഫിന്റെ മകൻ ടൈഗർ ടൈഗർ ഷ്റോഫിനുമെതിരെ
കങ്കണ റണാവത്. ഇരുവരെയും ബോളിവുഡ് മാഫിയയുടെ ആളുകൾ എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ സിനിമ റിലീസ് ചെയ്യുന്ന ദിവസം 2014 ൽ ഇറങ്ങിയ യാരിയാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇതേ ദിവസം റിലീസ് ചെയ്യുന്നത്. ഇതോടെയാണ് കങ്കണ പ്രതികരണവുമായി രംഗത്ത് എത്തിയത്.
“എമർജൻസി എന്ന സിനിമയുടെ റിലീസിനായി ഞാൻ ഇന്ഡസ്ട്രിയിലെ ഷെഡ്യൂൾ പരിശോധിച്ചപ്പോൾ കലണ്ടറിൽ ഒരുപാട് ദിവസങ്ങളാണ് ഒഴിവുണ്ടായത്. ഈ വർഷം ഒക്ടോബർ 20 ന് എമർജൻസി എന്ന സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ചിത്രം റിലീസ് ചെയ്യുന്ന വിവരം പ്രഖ്യാപിച്ചതിനു ശേഷം അധികം വൈകാതെ തന്നെ T സീരീസ് ഉടമ ഭൂഷൺ കുമാർ, ഇതേ ദിവസം അവരുടെ ഗണപത് എന്ന സിനിമ റിലീസ് ആകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഗണപത് സിനിമ റിലീസ് ചെയ്യാൻ ഒക്ടോബർ 20 നു മുൻപും, നവംബറിലും ഡിസംബറിലും എല്ലാമായി ഒരുപാട് ഒഴിവ് ദിവസങ്ങളുണ്ട്. പക്ഷേ അമിതാഭ് ബച്ചനും, ടൈഗറും അവരുടെ ചിത്രം എന്റെ സിനിമയോടൊപ്പം തന്നെ റിലീസ് ചെയ്യാനാണ് ശ്രമിക്കുന്നത്. ബോളിവുഡ് മാഫിയ സംഘങ്ങൾ പരിഭ്രാന്തരായി ഗൂഡാലോചനകൾ നടത്തുകയാണെന്ന് തോന്നുന്നു” -എന്ന് കങ്കണ ട്വീറ്റ് ചെയ്തു.
ഇന്ദിരാ ഗാന്ധിയായി കങ്കണ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് എമർജൻസി. നടി ഏറെ പ്രതീക്ഷ വെച്ച് പുലർത്തുന്നൊരു ചിത്രമാണിത്. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത ദിനങ്ങൾ എന്ന വിശേഷണം നൽകുന്ന എമർജൻസി ഇതിനോടകം തന്നെ സിനിമാ മേഖലയിലെ ചർച്ചകളിൽ ഏറെ ഇടം പിടിച്ച് കഴിഞ്ഞിരുന്നു.
















Comments