പാലക്കാട് : ചിറ്റൂരിൽ കോഴിപ്പോര് നടത്തിയ ഏഴ് പേർ അറസ്റ്റിൽ. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിലാണ് സംഭവം. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ, അരവിന്ദ് കുമാർ, വണ്ണാമട സ്വദേശി ഹരിപ്രസാദ്, കൊഴിഞ്ഞാമ്പാറ ദിനേശ്, പഴനിസ്വമി , ശബരി, സജിത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും ഇവിടെ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത കൊത്തുകോഴികളെ പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി പൂർത്തിയാക്കിയ ശേഷം സ്‌റ്റേഷനിലായിരിക്കും കോഴികളെ ലേലത്തിന് വയ്‌ക്കുക.
സമാനരീതിയിൽ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂർ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയതോടെ കോഴിപ്പോരിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ഓടി രക്ഷപ്പെടുകയും രണ്ട് പേർ പിടിയിലാവുകയും ചെയ്തു. 1,000 രൂപയും രണ്ടു കോഴികളുമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
തൊണ്ടിമുതലായി ലഭിച്ച കോഴികളെ സ്‌റ്റേഷനിൽ സൂക്ഷിക്കാൻ സാധിക്കാത്ത സാഹചര്യം വന്നതോടെ പോലീസ് ഇവയെ ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് കോഴികളെ ലേലം ചെയ്തത്. 7,000 രൂപയാക്കായിരുന്നു കോഴികളെ ലേലം ചെയ്തത്.
















Comments