ന്യൂഡൽഹി: അഭിനേതാക്കളായ ജൂഹി ചൗളയ്‌ക്കും ആർ മാധവനും ചാമ്പ്യൻസ് ഓഫ് ചേഞ്ച് പുരസ്‌കാരം നൽകി ആദരിച്ചു. ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
ഓരോ ചാമ്പ്യന്റെ പിന്നിലും ചാമ്പ്യനാകാൻ അവനെ ഒരുക്കിയ ഒരു ടീമുണ്ട് എന്നാണ് പറയാറ്. എന്റെ ജീവിതത്തിൽ സ്പർശിച്ചവർക്കും പഠിക്കാനും വളരാനും സമൂഹത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതിലെല്ലാം എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. എന്നാണ് പുരസ്‌കാരം ലഭിച്ച ജൂഹി ചൗള ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വളരെ വളരെ നന്ദി.
ദൈവത്തിന്റെ കൃപ, എന്നാണ് മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇതിനോടകം തന്നെ താരങ്ങൾക്ക് ആശംസകളുമായി സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിക്കഴിഞ്ഞു.
ഗാന്ധിയൻ മൂല്യങ്ങൾ, സാമൂഹിക സേവനം, സാമൂഹിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഇന്ത്യൻ അവാർഡാണ് ചാമ്പ്യൻസ് ഓഫ് ചേഞ്ച്. 2011 മുതലാണ് ഈ പുരസ്‌കാരം നൽകി തുടങ്ങിയത്.
















Comments