പെരുമനം : ‘പ്രാദേശിക ചരിത്രരചന എന്ത്? എങ്ങനെ?’ പ്രകാശനം ചെയ്തു. ശ്രീജിത്ത് മൂത്തേടത്ത് രചിച്ച വൈജ്ഞാനിക ഗ്രന്ഥമായ ”പ്രാദേശിക ചരിത്രരചന എന്ത്? എങ്ങനെ?”യുടെ പ്രകാശനം പെരുവനം അന്താരാഷ്‌ട്ര സാഹിത്യോത്സവത്തിൽ നടന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. പി. ഗീതയാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. എ.ആർ. പ്രവീൺകുമാർ പുസ്തകം ഏറ്റുവാങ്ങി. എച്ച് ആന്റ് സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രശസ്ത ഡോക്യൂമെന്ററി നിർമാതാവ് കേളി രാമചന്ദ്രനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പ്രാദേശിക ചരിത്രരചനയ്‌ക്ക് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശങ്ങളും, വ്യാപ്തിയും , പ്രയോഗവും ,സാധ്യതകളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. പ്രമുഖ സാമൂഹ്യ പ്രവർത്തകയായ കിരൺ ബേദിയുടെ യുവതലമുറയ്‌ക്ക് ചരിത്രാന്വേഷണ കൗതുകമുണ്ടാക്കുന്ന ‘ആഹ്വാന’വും പെരുവനം ദേശാന്തര ഗ്രാമോത്സവത്തോടൊപ്പം സർവ്വമംഗള ട്രസ്റ്റ് നടത്തുന്ന ‘കൾച്ചറൽ മാപ്പിംഗ്’മായും ഈ പുസ്തകം ബന്ധപ്പെടുന്നുവെന്ന് കേളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തിന്റെ അവസാനദിനത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി, എഴുത്തുകാരായ ആനന്ദ് നീലകണ്ഠൻ, ടി.ഡി. രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, രാം മോഹൻ പാലിയത്ത്, ശ്രീലങ്കൻ കവി അഹിലൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.
















Comments