ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്‌ളാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അയനാമ്പക്കത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ തകരാറുകളെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഇളയ സഹോദരനാണ് പ്രഹ്‌ളാദ് മോദി.
കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഹ്‌ളാദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. മൈസൂരുവിൽ വച്ചായിരുന്നു അപകടമുണ്ടായത്. ബന്ദിപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഭാര്യയും മരുമകളും കൊച്ചുമകനും ഒപ്പമുണ്ടായിരുന്നു. കുടുംബം സഞ്ചരിച്ച മേഴ്‌സിഡസ് ബെൻസ് എസ്‌യുവി, ഡിവൈഡറിൽ തട്ടിയാണ് അപകടമുണ്ടായത്.
















Comments