ഏതൻസ് : ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 32 പേർക്ക് ദാരുണാന്ത്യം. 85 പേർക്ക് പരിക്കേറ്റു. പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ട്രെിയനുകൾ കൂട്ടിയിടിച്ചതിന്റെ ആഘാതത്തിൽ നാല് ബോഗികൾ പാളം തെറ്റി. ആദ്യത്തെ രണ്ട് ബോഗികൾ പൂർണമായും കത്തി നശിച്ചു. 350 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്യെന്നാണ് വിവരം. ഇതിൽ 250 യാത്രക്കാരെയും രക്ഷപ്പെടുത്തിയെന്നാണ് വിവരം.
സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണയെന്ന് ഗവർണർ ആഗോരസ്റ്റോസ് അറിയിച്ചു. ഗതാഗാതം തടസ്സപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തക്കേ് എത്തിച്ചേരുന്നതിൽ പ്രയാസമനുഭവപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബോഗികൾ ഉയർത്തുന്നതിനായി കൂടുതൽ ക്രെയിനുകൾ എത്തിക്കുമെന്ന്
ഗവർണർ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാദ്ധ്യതയെന്ന മാദ്ധ്യമങ്ങൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Comments