തിരുവനന്തപുരം: ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർക്ക് നോട്ടീസയച്ച് ഇ ഡി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് സിഇഒ ആയ പി ബി നൂഹ് ഐഎഎസിനോട്് ഹാജരാകാൻ ഇ ഡി നിർദ്ദശിച്ചത്.
വിവാദ കരാറിനും കേസിനും ശേഷമാണ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി പിബി നൂഹ് ചുമതലയേൽക്കുന്നത്. എങ്കിലും ഓഫിസ് രേഖകളിലടക്കം വ്യക്തത വരുത്താനാണ് സിഇഒയെ നോട്ടീസ് നൽകി വരുത്തുന്നത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിലടക്കം വ്യക്തതയുണ്ടാക്കാനാണ് ഇ ഡിയുടെ നീക്കം.
അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ ഡി വീണ്ടും നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി 7-ന് ഹാജരാകണം. രാവിലെ 10.30-ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആണ് ഇ ഡി നിർദ്ദേശിച്ചിരിക്കുന്നത്.
















Comments