ലക്നൗ : ബർസാനയിൽ ലഡ്ഡു ഹോളി ആഘോഷം ആരംഭിച്ചു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഹോളി ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും ബർസാനയിലെ രാധാ റാണി ക്ഷേത്രത്തിലെ ‘ലഡ്ഡു ഹോളി’ ആഘോഷം വളരെ പ്രസിദ്ധമാണ്. നിറങ്ങളുടെ മിശ്രിതങ്ങൾ ദേഹമാസകലം കലർത്തുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതുമാണ് ലഡ്ഡു ഹോളിയുടെ സവിശേഷത. പ്രാധാനമായും രാധാ റാണി ക്ഷേത്രത്തിലാണ് ലഡ്ഡു ഹോളി ആഘോഷിക്കുന്നത്. ലഡ്ഡു ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടനവധി ആളുകളാണ് ബ്രജിയിലെത്തുന്നത്.
രംഗ് പഞ്ചമി വരെ ലഡ്ഡു മഹോത്സവം വ്യത്യസ്ത രീതികളിൽ ആഘോഷിക്കപ്പെടുന്നു. കൃഷ്ണപക്ഷ പഞ്ചമിയിൽ ആഘോഷിക്കുന്ന ഒരു ഹിന്ദു ഉത്സവമാണ് രംഗ് പഞ്ചമി. മാധുര്യമേറിയ ലഡ്ഡു പരസ്പരം എറിഞ്ഞ് ആഘോഷിക്കുന്ന ഈ ഉത്സവം മനുഷ്യബന്ധങ്ങളുടെ സ്നേഹത്തിന്റെയും മാധുര്യത്തിന്റെയും പ്രതീകമായി വിശ്വസിക്കപ്പെടുന്നു.
ഐതിഹ്യമനുസരിച്ച്, രാധായുടെ പിതാവ് വൃഷ്ഭാനു ശ്രീകൃഷ്ണന്റെ പിതാവിനെ നന്ദാവനത്തിലേക്ക് ഹോളിക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ച നന്ദഗോപൻ ബർസാനയിലേക്ക് എത്തുകയും ചെയ്തു. ഒരു പുരോഹിതനോടൊപ്പമാണ് വൃഷ്ഭാനു എത്തിയത്. പുരോഹിതന്റെ സംസാരത്തിനിടെ ചില ഗോപികമാർ നിറങ്ങൾ പ്രയോഗിക്കുന്നു. എന്നാൽ പുരോഹിതന്റെ പക്കൽ നിറപ്പൊടികൾ ഇല്ലായിരുന്നു.ആദ്ദേഹം കയ്യിലുണ്ടായിരുന്ന ലഡ്ഡുകൾ വർഷിക്കാൻ തുടങ്ങി. അന്ന് മുതലാണ് ‘ലഡ്ഡു ഹോളി’യായി ഹോളി ആഘോഷിക്കുന്നത്.
Leave a Comment