മീര ജാസ്മിന്റെ സഹോദരിയുടെ മകൾ മിഷല്ലെ ബിജോ വിവാഹിതയായി. ടെലിവിഷൻ സീരിയലുകളിലും ബിഗ് സ്‌ക്രീനിലും അഭിനയമികവ് കാഴ്ചവെച്ച ജെനി സൂസന്റെ മകളാണ് മിഷല്ലെ. ബോബിനാണ് താരപുത്രിയുടെ കഴുത്തിൽ വരണമാല്യം ചാർത്തിയത്. തുടക്കം മുതൽ ഒടുക്കം വരെ വിവാഹ ചടങ്ങുകളിൽ മീരാ ജാസ്മീൻ സാന്നിദ്ധ്യം അറിയിച്ചിരുന്നു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടന്ന റിസപ്ഷനിൽ ജനപ്രിയ നടൻ ദിലീപ് ഉൾപ്പടെ നിരവധി പ്രമുഖ താരങ്ങളാണ് എത്തിയത്. മീരയും ദിലീപും വധുവരന്മാർക്കൊപ്പം നിൽക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ പങ്ക് വെച്ചത്. നിരവധി ചിത്രങ്ങളിൽ നായകനും നായികയുമായി തിളങ്ങിയ താരങ്ങളെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇരുവരും ഒന്നിച്ച് വീണ്ടുമൊരു സിനിമ പ്രതീക്ഷിക്കുന്നുവെന്ന് ആരാധകർ കമന്റുകളുമായെത്തി.
തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മക്കളായാണ് മീരയും ജെനിയും ജനിച്ചത്. ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുൾപ്പടെ അഞ്ച് മക്കളാണിവർ. സിനിമ രംഗത്തു നിന്നും ഒരിടവേളയെടുത്ത ശേഷം താരം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് താരത്തെ തേടിയെത്തുന്നത്. എന്നാൽ മികച്ച സിനിമയ്‌ക്കായി കാത്തിരിക്കുകായണ് താരം.
















Comments