1921-ലെ മലബാർ മാപ്പിള ലഹള പ്രമേയമാക്കി രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. ഇരുളിൽ മറയ്‌ക്കപ്പെട്ട നഗ്ന സത്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്ന ചിത്രം കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്. മലബാറിലെ ഹൈന്ദവ വേട്ടയുടെ യഥാർത്ഥ ചരിത്രം പറയുന്ന സിനിമ മാർച്ച് 3-നാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംവിധായകൻ രാമസിംഹൻ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ട ഹിന്ദുക്കൾക്ക് ബലി അർപ്പിക്കുന്ന ചിത്രമാണ് സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
‘1921-ലെ ആത്മാക്കൾക്ക് 2021-ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ. ഇന്ന് ഞാൻ അവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്. ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക. ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്. ഓർക്കണം, ഓർമ്മിക്കണം. തുവ്വൂരിലെ നാഗാളിക്കാവിൽ, പുഴ മുതൽ പുഴ വരെയിൽ ബലിയാടായവരെ. ഇത് ഒരു തർപ്പണമാണ്, നിലവിളിച്ചവർക്കുള്ള തർപ്പണം. മമധർമ്മ. ഇനി ഞാനൊന്നുറങ്ങട്ടെ’ എന്നാണ് വൈകാരികമായി രാമസിംഹൻ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്ക് എത്തിക്കുന്നത്. മമധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
















Comments