പ്രണയകാലത്തിന്റെ ഓർമപ്പെടുത്തലുമായി വെള്ളിത്തിരയിലേക്ക് എത്തിയ ചിത്രമാണ് പ്രണയവിലാസം. നിഖില്‍ മുരളി സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജൻ, അർജുൻ അശോകൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ അതിമനോഹരമായ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിൻൻെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഷാൻ റഹ്മാൻ സംവിധാനത്തിൽ മിഥുൻ ജയരാജ് ആണ് പാടിയിരിക്കുന്നത്. സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍ എന്നിവർ ചേർന്നാണ് ഗാനരചന. സിബി ചവറയും രഞ്ജിത്ത് നായരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റൊമാൻസും നൊസ്റ്റാൾജിയയും പ്രമേയമാകുന്ന കുടുംബചിത്രമാണ് പ്രണയവിലാസം. ചിത്രത്തിൽ മിയ, മനോജ് കെ.യു, ഹക്കീം ഷാ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ടായിരുന്നു. നായികയുടെയും നായകന്റെയും പ്രണയം മാത്രമല്ല സിനിമയിൽ പറയുന്നത്. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ വിവിധ തലങ്ങളിലേക്കാണ് പ്രണയ വിലാസവും ചിത്രത്തിലെ ഓരോ പാട്ടുകളും പ്രേക്ഷകര കൊണ്ടെത്തിക്കുന്നത്.
















Comments