ഇന്ത്യയിലുടനീളം വളരെ വിപുലമായി ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. ഹോളി ആഘോഷത്തിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് നിറങ്ങൾ. പരസ്പരം നിറങ്ങൾ വാരി വിതറിയും, നിറം കലക്കിയ വെള്ളം തൂവിയും ഹോളി ആഘോഷങ്ങൾ അരങ്ങുണർത്തയായി. നിറങ്ങൾക്കായ് രാസപദാർത്ഥങ്ങളെയാണ് നാമിന്ന് ആശ്രയിക്കുന്നത്. എന്നാൽ കൃത്രിമ നിറങ്ങൾ മൂലം നമുക്ക് നിരവധി ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും. അതിന് ഒരു മാറ്റ വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ..? എങ്കിൽ ഹോളി ആഘോഷത്തിനായി നമുക്ക് പ്രകൃതിദത്ത നിറങ്ങൾ നിർമ്മിക്കാം…
ഓറഞ്ച്
ഓറഞ്ച് നിറം നിർമ്മിക്കാൻ പലാഷ്, മൈലാഞ്ചി എന്നിവ ഉപയോഗിക്കാം
ചുവപ്പ്
ചുവപ്പിനായി ചുവന്ന ചെമ്പരത്തി, ചുവന്ന റോസാപ്പൂവ്, ബീറ്റ്‌റൂട്ട് അല്ലെങ്കിൽ കാരറ്റ് എന്നിവയുടെ ദളങ്ങൾ തിളപ്പിച്ച് ചുവന്ന നിറം നേടാം. തക്കാളി അല്ലെങ്കിൽ കാരറ്റ് ജ്യൂസ്, മാതളനാരങ്ങ തൊലി, പുരോയ് സാക് ഗുട്ടി, ചുവന്ന ചന്ദനം എന്നിവയും ഇതിനായി ഉപയോഗിക്കാം. മറ്റൊരു മാർഗം ഇവയുടെ ജ്യൂസ്
തിളപ്പിച്ച് ഉണക്കിയെടുക്കാവുന്നതാണ്.
മഞ്ഞ
മഞ്ഞയ്‌ക്കായ് ജമന്തി ഇതളുകൾ തിളപ്പിച്ചുണക്കി അരിപ്പൊടിയിൽ ചേർത്തിളക്കിയും മഞ്ഞ നിറം ഉണ്ടാക്കുവുന്നതാണ്. മഞ്ഞൾപ്പൊടി പയറുപൊടിയോ അരിപ്പൊടിയോ ചേർത്തും മഞ്ഞ നിറം ഉണ്ടാക്കാം.
നീല
നീല പയർ, ജക്കറണ്ട അല്ലെങ്കിൽ മറ്റേതെങ്കിലും നീല പൂക്കൾ തിളപ്പിച്ച് ഉണക്കി അരിപ്പൊടിയിൽ ചേർത്ത് നീല നിറം ഉണ്ടാക്കാം.
പിങ്ക്
പിങ്കിനായി റോസ്, നാല് മണി പൂവ് എന്നിവ ഉപയോഗിക്കാം. ചെറുതായി അരിഞ്ഞ ബീറ്റ്‌റൂട്ട് വെള്ളത്തിൽ കലക്കിയോ ഉള്ളി തൊലികൾ വെള്ളത്തിൽ തിളപ്പിച്ചോ പിങ്ക് നിറം തയ്യാറാക്കാം.
പച്ച
ചീര, കടുക്, മല്ലി തുടങ്ങിയവ വിവിധ പച്ച ഇലക്കറികൾ വെള്ളത്തിൽ തിളപ്പിച്ച് പച്ച നിറം തയ്യാറാക്കാം. വേപ്പിലയോ ഔഷധമൂല്യങ്ങളുള്ള മറ്റ് പച്ച ഇലകളോ ഇതിന് സഹായകമാകും.
നിറങ്ങൾ തയ്യറാക്കാൻ പ്രകൃതിദത്ത ഉൽപന്നം ജ്യൂസാക്കി അരിപ്പൊടിയോ മൈദയൊ ചേർത്തിളക്കി പരന്ന പാത്രത്തിൽ ഒഴിച്ചുവെക്കുക. 2 മുതൽ 3 വരെ ദിവസത്തേക്ക് ഇത് ഉണങ്ങാൻ വെച്ച ശേഷം പിന്നീട് എടുത്ത് തരി തരിയായി മാറ്റിയാൽ പ്രകൃതിദത്ത പൊടി നമുക്ക് ലഭിക്കും. ഈ ഹോളിക്ക് നമുക്ക് കെമിക്കൽ നിറങ്ങളോട് വിടപറയാം. പ്രകൃതിദത്തമായ നിറങ്ങളാൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാം.
Comments